നമ്മുടെ വീടുകളിൽ ബാറ്ററി ചാർജ് തീർന്നാൽ കളയാറാണ് പതിവ്. ഇനി അങ്ങനെ കളയേണ്ട .കുറച്ച് ഉപ്പ് ഉണ്ടെങ്കിൽ വീണ്ടും ചാർജ് ചെയ്യാൻ കഴിയും . ഇതിനായി വെള്ളം നന്നായി തിളപ്പിക്കുക, ഉപ്പ് ഇട്ട് അലിയിപ്പിക്കുക.ഇതിലേക്ക് ബാറ്ററി ഇടുക, ഇത് എടുത്ത് തുടച്ച് എടുക്കുക. വീണ്ടും ഉപയോഗിക്കാം.ചാർജില്ലാത്ത ബാറ്ററി ഇനി കുറച്ച് ദിവസം കൂടി ഉപയോഗിക്കാം.
വാഴപിണ്ടി വൃത്തിയാക്കുന്ന സമയത്ത് കൈകളിൽ കറ ആകാറുണ്ട് . ഒരു പാത്രത്തിലേക്ക് ഒരു മഞ്ഞപൊടി എടുക്കുക, ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് കൈയിൽ തേച്ച് കൊടുക്കാം , പിന്നെ കൈയിൽ കറ വരില്ല.വാഴപ്പിണ്ടി കട്ട് ചെയ്യ്താൽ പെട്ടന്ന് കറുത്ത് പോവാറുണ്ട്. ഇത് മാറാൻ വെള്ളത്തിലേക്ക് തൈര് ഒഴിച്ച് മിക്സ് ചെയ്യുക, ഇതിലേക്ക് വാഴപ്പിണ്ടി ഇട്ടാൽ കറുത്ത് പോവില്ല.
ചൂട് കാലത്ത് എല്ലാ വീടുകളിലും ഉണ്ടാക്കുന്നതാണ് നാരങ്ങവെള്ളം നാരങ്ങ പിരിയുമ്പോൾ കിച്ചൺ കൗണ്ടറിൽ വെച്ച് ഉരുട്ടി എടുക്കുക. ഇനി പിഴിയുമ്പോൾ നല്ല നീര് കിട്ടും.ചില നാരങ്ങ നല്ല കട്ടി ആയിരിക്കും, ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഇളം ചൂട് വെള്ളം ഒഴിക്കുക.അഞ്ച് മിനുട്ട് അടച്ച് വെക്കുക.യാത്രകൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ബാഗ് എവിടെ വെച്ചാലും പൊടിയും മാറാലയും പിടിച്ച് ഇരിക്കും. ട്രോളി ബാഗിന്റെ മുകളിലൂടെ ഒരു ബനിയൻ ഇട്ട് കൊടുക്കാം, ഇനി പൊടി പിടിക്കില്ല.പാല് കാച്ചി കഴിയുമ്പോൾ പാത്രത്തിൻ്റെ അടിയിൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്.
പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക, ഇതിലേക്ക് പാൽ ഒഴിച്ച് കാച്ചിയാൽ പാത്രത്തിൽ പിടിക്കില്ല, പാൽ തിളച്ച് വരുമ്പോൾ പെട്ടന്ന് അവിടുന്ന് മാറേണ്ടി വന്നാൽ ഒരു സ്റ്റീൽ സ്പൂൺ അതിലേക്ക് ഇട്ടാൽ മതി. പാലിൻ്റെ ചൂട് തണിയാനും ഇങ്ങനെ ഒരു സ്പൂൺ ഇടാം.