ചായക്ക്‌ ഒപ്പം കഴിക്കാൻ വളരെ രുചിയുള്ള സോഫ്റ്റ് നെയ്യപ്പം ഉണ്ടാക്കാം !!

easy and tasty neyyappam recipe: കുറെ പ്രാവശ്യം നെയ്യപ്പം ഉണ്ടാക്കിയട്ടും ശെരിയാവാതെ വരുന്നുണ്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു. നെയ്യപ്പം ശെരിയാവുന്നില്ലന നിങ്ങളുടെ പരാതി മാറും.

ചേരുവകൾ

  • ശർക്കര – 1 കപ്പ്
  • പച്ചരി – 1.1/2 കപ്പ്
  • ഏലക്ക – 5 എണ്ണം
  • മൈദ പൊടി – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – 1 നുള്ള്
  • സോഡാ പൊടി – 2 നുള്ള്
  • നെയ്യ് – 2 ടീ സ്പൂൺ
  • കറുത്ത എള്ള് – 1 ടീ സ്പൂൺ
  • തേങ്ങ കൊത്ത്
  • ഓയിൽ – ആവശ്യത്തിന്

ഒരു പാനിൽ ശർക്കര പൊടിച്ചതും കുറച്ച് വെള്ളവും ഒഴിച് നന്നായി അലിയിപ്പിച് എടുക്കുക. ശർക്കര പാനി ഒരു അരിപ്പ വെച്ച് അരിച്ചു എടുത്ത ശേഷം ചൂടാറാൻ മാറ്റി വെക്കുക. 4 മണിക്കൂർ വെള്ളത്തിൽ പച്ചരി കുതിർക്കാൻ വെക്കുക. പച്ചരി കഴുകി കുതിരാൻ വെക്കാൻ ശ്രെദ്ധിക്കുക.

4 മണിക്കൂറിൻ ശേഷം പച്ചരി വെള്ളം ഊട്ടികളഞ്ഞ ശേഷം മിക്സിയുടെ ജാരിലേക് ഇട്ട് കൂടെ ഏലക്കയും മൈദ പൊടിയും ഉപ്പും ഇട്ട് അടിച്ചു എടുക്കുക. മാവ് ഒരു പത്രത്തിലേക് മാറ്റി സോഡ പൊടിയും കൂടിയിട്ട് 4 മണിക്കൂർ വരെ എയർ ടൈറ്റ് ആയി മൂടി വെക്കുക. ഒരു പാൻ ചൂടാക്കി അതിലേക് നെയ്യ് ഒഴിച് കുറച്ച് തേങ്ങ കൊത്തും കരിംജീരകവും ഇട്ട് മൂപ്പിച്ച എടുക്കുക.

easy and tasty neyyappam recipe

4 മണിക്കൂറിൻ ശേഷം മാവ് എടുക്കുമ്പോൾ ചൂടറിയാ തേങ്ങ കൊത്തും കരിംജീരകവും മാവിലേക് ഒഴിക്കുക. മാവ് കട്ടി കൂടുതൽ ആണെങ്കിൽ കുറച്ച് വെള്ളം ഒഴിച് ദോശ മാവിന്റെ പരുവം ആകുക. ഒരു ചട്ടി വെച്ച് ഓയിൽ ഒഴിച് നന്നായി ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിച് കൊടുക്കുക. ഒരു ഭാഗം കുറച്ച് വെന്ത ശേഷം മറിച്ചിട്ട് പൊരിച്ചു കോരുക. ഇങ്ങനെ ബാക്കി മാവ് കൂടി പൊരിച്ചു എടുത്താൽ നെയ്യപ്പം റെഡി.

easy and tasty neyyappam recipesnacks recipe
Comments (0)
Add Comment