രുചിയൂറും തക്കാളി ചോറ് ഉണ്ടാക്കുന്നത് ഇത്ര എളുപ്പമായിരുന്നോ, നല്ല ടേസ്റ്റ് ആണുട്ടോ!!

easy and tasty tomato rice recipe: വളരെ സിമ്പിൾ ആയി നമുക്ക് തക്കാളി ചോറ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എപ്പോഴും ചോറു മാത്രം കഴിച്ചു മടുത്തില്ലേ ഇനി ഇതുപോലെ വെറൈറ്റി ആയി തക്കാളി ചോറ് ഉണ്ടാക്കി നോക്കൂ…

ചേരുവകൾ

  • ചോർ – 4 കപ്പ്
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
  • കടുക് – 1/4 ടീ സ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1/2 ടീ സ്പൂൺ
  • വറ്റൽ മുളക് – 2 എണ്ണം
  • വേപ്പില
  • വെളുത്തുള്ളി ചതച്ചത് – 1. 1/2 ടീ സ്പൂൺ
  • ഇഞ്ചി ചതച്ചത് – 1. 1/2 ടീ സ്പൂൺ
  • പച്ച മുളക് – 2 എണ്ണം
  • സവാള – 1 എണ്ണം
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • മല്ലി പൊടി – 1/4 ടീ സ്പൂൺ
  • തക്കാളി – 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • കായ പൊടി – 2 നുള്ള്
  • പഞ്ചസാര – 1/4 ടീ സ്പൂൺ

ഒരു കടായി അടുപ്പിൽ വെച്ച് ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പ് വറ്റൽ മുളക് വേപ്പില കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് എന്നിവ കൂടി ഇട്ടുകൊടുക്കുക. ശേഷം സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് പൊടിയുടെ പച്ചമണം മാറുന്ന വരെ വഴറ്റുക.

easy and tasty tomato rice recipe

ഇനി ചെറുതായി അരിഞ്ഞ തക്കാളി ഇട്ടുകൊടുത്ത് തക്കാളി നന്നായി ഉടഞ്ഞുടയുന്ന വരെ ഇളക്കിക്കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നമുക്ക് ഇതിലേക്ക് ചോറ് ചേർത്ത് കൊടുക്കാം. ചോറു കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കായപ്പൊടിയും കുറച്ച് പഞ്ചസാരയും കൂടി ഇട്ട് കഴിഞ്ഞാൽ നമ്മുടെ തക്കാളി ചോറ് റെഡി