ഇതൊന്ന് സ്പ്രേ ചെയ്തു തുടച്ചാൽ മതി! ബാത്റൂം ഉരച്ച് കഴുകാതെ തന്നെ ബാത്റൂം ടൈലുകൾ വെട്ടിതിളങ്ങും!! | Easy Bathroom Tile Cleaning Hack (Natural + Effective)

How to Clean Bathroom Tiles Easily : വീടു വൃത്തിയാക്കലിൽ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് വെള്ളത്തിന്റെ കറ പിടിച്ചു കഴിഞ്ഞാൽ ബാത്റൂമിന്റെ ടൈലുകളും ക്ലോസറ്റും മറ്റും വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കടുത്ത കറകളും വളരെ എളുപ്പത്തിൽ കളയാനായി തയ്യാറാക്കാവുന്ന ഒരു മിശ്രിതത്തിന്റെ കൂട്ട് മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പാക്കറ്റ് ഇനോ, ഡിഷ് വാഷ് ലിക്വിഡ് ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഇനോ പൊട്ടിച്ചിടുക. അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിച്ചു കൊടുത്ത ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഡയല്യൂട്ട് ചെയ്യാൻ ആവശ്യമായ വെള്ളം കൂടി ഈയൊരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കണം. തയ്യാറാക്കി എടുക്കുന്ന ലിക്വിഡ് ഉപയോഗപ്പെടുത്തി കറപിടിച്ച

കിടക്കുന്ന ടൈലുകൾ, ക്ലോസറ്റിന്റെ മുകൾഭാഗം അടുക്കളയിലെ ടൈലുകൾ എന്നിവിടങ്ങളിലെല്ലാം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെ പാടുപിടിച്ച് കിടക്കുന്ന ബാത്റൂം മിററുകളിലും മറ്റും ഇത് നല്ല രീതിയിൽ വർക്ക് ചെയ്യും. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് എടുക്കുകയാണെങ്കിൽ ഇത്തരം ഭാഗങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ഇനോ ഉപയോഗപ്പെടുത്തി മറ്റൊരു ട്രിക്ക് കൂടി ചെയ്യാവുന്നതാണ്. ഉപയോഗിച്ച് തീരാറായ സോപ്പ് എടുത്ത് ഒരു ഗ്രേറ്ററില്‍ വെച്ച് ചുരണ്ടിയിടുക.

ഇനോയുടെ പാക്കറ്റ് പൊട്ടിച്ച് അതിലേക്ക് സോപ്പിന്റെ പൊടിഭാഗം ഇട്ടുകൊടുക്കുക. അതിന്റെ പുറംഭാഗത്തായി ചെറിയ ഓട്ടകൾ ഇട്ടു കൊടുക്കണം. ശേഷം മുകളിൽ ഒരു കയർ കെട്ടി ക്ലോസറ്റിന്റെ ഫ്ലഷ് ടാങ്കിൽ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ തവണ ഫ്ലഷ് അടിക്കുമ്പോഴും ക്ലോസെറ്റ് എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. അതുപോലെ ഇനോ ഉപയോഗിച്ച് കറപിടിച്ചുകിടക്കുന്ന തുണികളും മറ്റും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനും സാധിക്കും. Video Credit : Simple tips easy life

Easy Bathroom Tile Cleaning Hack (Natural + Effective)
Comments (0)
Add Comment