ഒരു പാട് ഔഷധ ഗുണമുള്ള ഒരു ചെടിയാണ് കറിവേപ്പ്. Easy curry leaf farming tips

കറികളിൽ ഇടാനും മറ്റും കറിവേപ്പ് ധാരാളമായി ഉപയോഗിക്കുന്നു. കറിവേപ്പില മുടി വളരാനും വളരെ നല്ലതാണ്. എല്ലാ അടുക്കളത്തോട്ടത്തിലും പ്രധാനപെട്ട ഒരു ചെടിയാണിത്. വീടുകളിൽ തന്നെ കറിവേപ്പ് വളർത്തിയാൽ ഫ്രഷ് ആയി തന്നെ നമ്മുക്ക് ഉപയോഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പ് മിക്കവാറും വിഷമടിച്ചത് ആയിരിക്കും.

ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കറിവേപ്പിൻ്റെ കൊമ്പിൽ നിന്ന് പുതിയ തൈ ഉണ്ടാക്കില്ല എന്നാണ് പലരുടെയും വിചാരം എന്നാൽ കൊമ്പിൽ നിന്ന് നമ്മുക്ക് ധാരാളമായി ചെടികൾ ഉണ്ടാക്കാം. അതിനായി എന്ത് ചെയ്യാം എന്ന് നോക്കാം. കറിവേപ്പിൻ്റെ മരത്തിൽ നിന്ന് ഒരു തണ്ട് എടുക്കുക. ഇതിന്റെ അറ്റം ചരിച്ച് കട്ട് ചെയ്യുക. ഇതിലേക്ക് ഒരു റൂട്ടിംഗ് ഹോർമോൺ ചേർക്കേണ്ടത് ഉണ്ട്. റൂട്ടിംഗ് ഹോർമോൺ കടകളിൽ ഒന്നും പോയി വാങ്ങേണ്ട .

ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ഒരു കഷ്ണം ചിരട്ട എടുക്കുക. ഇത് നന്നായി കത്തിക്കുക. ഇതിന്റെ കരി കിട്ടും. കരി നന്നായി പൊടിച്ച് എടുക്കുക.ഇതിലേക്ക് കറ്റാർ വാഴ ജെൽ എടുക്കുക. ഇത് രണ്ടും നന്നായി മിക്സ് ചെയ്യുക. ഇത് തണ്ടിൻ്റെ കട്ട് ചെയ്യ്ത് ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ചിരട്ടയുടെ കരി എല്ലാ ചെടികൾക്കും വളരെ നല്ലതാണ്. ചെടിയുടെ വേര് നന്നായി പിടിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഇനി മണ്ണിലേക്ക് ഇറക്കി വെക്കാം. റൂട്ടിംഗ് ഹോർമോൺ പോവാതെ വേണം ചെയ്യാൻ ചെടി മറഞ്ഞ് പോവാതെ ഇരിക്കാൻ മണ്ണ് ഇട്ട് കൊടുക്കാം.

മണ്ണ് അമർത്തി കൊടുക്കുക.ഇങ്ങനെ ഒരു കൊമ്പിൽ നിന്ന് ഒരുപാട് പുതിയ തൈകൾ ഉണ്ടാക്കാം. ഇതിൽ പെട്ട് വേര് പിടിക്കുകയും നല്ല ആരോഗ്യതോടെ വളരുകയും ചെയ്യും. ചെടിയുടെ ഇലകൾ കട്ട് ചെയ്ത് മാറ്റാം ഇത് നല്ല ബുഷ് ആയി വളരും.