ചൂലിൽ ഇതുപോലെ ചെയ്‌താൽ.!! 10 ദിവസത്തിൽ ഒരിക്കൽ തറ തുടച്ചാൽ മതി; എപ്പോഴും വൃത്തിയായി ഇരിക്കും.!! Easy Floor Cleaning Tips & Tricks

 Easy Tips And Tricks For Floor cleaning : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് എല്ലാ ദിവസവും അടിച്ചുവാരി തുടച്ചാലും ചെറിയ പൊടികൾ പലഭാഗങ്ങളിലായി അടിഞ്ഞുകൂടി നിൽക്കുന്നത് പല വീടുകളിലും കാണാറുള്ള ഒരു പ്രശ്നമാണ്. അത്തരം പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പ് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഫ്ലോറും, വീടിന്റെ മറ്റു ഭാഗങ്ങളും ക്ലീൻ ചെയ്യാനായി വെള്ളത്തിനൊപ്പം രണ്ട് കർപ്പൂരമാണ് പൊടിച്ച് ഇടേണ്ടത്. ഈയൊരു രീതിയിൽ വെള്ളം തയ്യാറാക്കി വീടിന് അകത്ത് തുടക്കുകയാണെങ്കിൽ നല്ല മണം നിലനിൽക്കുകയും അതുപോലെ തന്നെ എട്ടുകാലി, പല്ലി എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാനും സാധിക്കും. ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിൽ കാൽഭാഗത്തോളം

വെള്ളം ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച കർപ്പൂരം വെള്ളത്തിലേക്ക് പൊടിച്ച് ഇടുക. ശേഷം ഒരു തുണിയെടുത്ത് അത് തയ്യാറാക്കി വെച്ച വെള്ളത്തിൽ മുക്കി ചൂലിന്റെ അറ്റത്തായി സെറ്റ് ചെയ്ത് കൊടുക്കുക. ഈയൊരു തുണി ഉപയോഗപ്പെടുത്തി ചുമരുകൾ, സോഫയുടെ അടിഭാഗം, ജനാലകൾ എന്നിവിടങ്ങളിലെല്ലാം എളുപ്പത്തിൽ തുടച്ചു വൃത്തിയാക്കി എടുക്കാവുന്നതാണ്. എത്ര ചെറിയ പൊടിയും വളരെ എളുപ്പത്തിൽ ഈ ഒരു രീതിയിൽ തുടച്ചെടുക്കാനായി സാധിക്കും. മാത്രമല്ല ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ക്ലീൻ

ചെയ്താൽ തന്നെ വീട് വൃത്തിയായും, ഭംഗിയായും സൂക്ഷിക്കാനായി സാധിക്കും. മറ്റൊരു രീതി നിലം തുടയ്ക്കുമ്പോൾ മോപ്പിൽ സെറ്റ് ചെയ്യുന്ന രീതിയാണ്. അതിനായി വെള്ളത്തിൽ മുക്കിവെച്ച തുണി മോപ്പിന്റെ അടിവശത്തായി ഇട്ടു കൊടുക്കുക. ശേഷം കട്ടിലിന്റെ അടിഭാഗം, ഫ്ലോറിന്റെ മുക്കും മൂലയും വരെ ഈയൊരു രീതിയിൽ തുടച്ചെടുക്കുകയാണെങ്കിൽ എത്ര ചെറിയ പൊടിയും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : Grandmother Tips

Easy Floor Cleaning Tips & Tricks
Comments (0)
Add Comment