Easy Homemade Dishwash Liquid : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും പാത്രം കഴുകാനായി ഉപയോഗിക്കുന്ന ലിക്വിഡ്. എന്നാൽ എല്ലാ മാസവും ഉയർന്ന വില കൊടുത്ത് ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതേ സമയം പാത്രം കഴുകാനുള്ള ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ കിറ്റ് കടകളിൽ നിന്നും വാങ്ങാനായി ലഭിക്കും. അത് ഉപയോഗിച്ച് എങ്ങനെ വീട്ടിലേക്ക് ആവശ്യമായ
Ingredients:
✅ 1 cup lemon juice (natural degreaser & antibacterial) 🍋
✅ 1 cup white vinegar (cuts grease & removes stains)
✅ 1 cup liquid castile soap (or mild dish soap)
✅ 1 tbsp baking soda (for extra cleaning power)
✅ 2 cups warm water
✅ Few drops essential oil (like lemon or tea tree for fragrance)
സോപ്പ് ലിക്വിഡ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ രണ്ട് ബക്കറ്റിൽ ഏകദേശം കാൽഭാഗത്തോളം വെള്ളം ഒഴിച്ച് വയ്ക്കുക. അതിൽ ആദ്യത്തെ ബക്കറ്റിലേക്ക് ഒരു കുപ്പി അളവിൽ സ്ലറി ഒഴിച്ചു കൊടുക്കുക. ഇത് ഒരു കോൽ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കണം. രണ്ടാമത്തെ ബക്കറ്റിലെ വെള്ളത്തിലേക്ക് ഒരു പാക്കറ്റ് കാസ്റ്റിക് സോഡ പൊട്ടിച്ചിടുക. കാസ്റ്റിക്സ് സോഡ വെള്ളത്തിൽ പൂർണമായും അലിയുന്നത് വരെ കോലുപയോഗിച്ച് ഇളക്കി കൊടുക്കണം.
ശേഷം ഈ രണ്ടു ചേരുവകളും കുറഞ്ഞത് നാലുമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. അതിനുശേഷം രണ്ട് ലിക്വിഡും ഒരു ബക്കറ്റിലേക്ക് ഒഴിച്ച് ഒരുമിച്ച് മിക്സ് ചെയ്യുക. ഒരു കപ്പിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് കിറ്റിൽ ലഭിച്ചിരിക്കുന്ന വെളുത്ത നിറത്തിലുള്ള പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ടു കൂടി തയ്യാറാക്കി വെച്ച വെള്ളത്തിനൊപ്പം ചേർത്തിളക്കി കൊടുക്കുക.
അവസാനമായി സുഗന്ധത്തിന് ആവശ്യമായ ലിക്വിഡും നിറത്തിന് ആവശ്യമായ പൊടിയും കൂടി ചേർത്ത് കൊടുത്താൽ സോപ്പ് ലിക്വിഡ് റെഡിയായി കഴിഞ്ഞു. ഇത് പല കുപ്പികളിലായി സൂക്ഷിച്ചു വെക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Easy Homemade Dishwash Liquid Credit : cooking mam by shabana