കുഴക്കണ്ട, പരത്തണ്ട! കറുമുറെ കുഴലപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിവരാത്ത ക്രിസ്പി കുഴലപ്പം!! | Easy Homemade Kuzhalappam Recipe – Crispy & Tasty Snack

Easy Home Made Kuzhalappam Recipe : ചൂട് ചായയോടൊപ്പം കറുമുറെ കുഴലപ്പം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇനി കുഴലപ്പം കടയിൽനിന്നും വാങ്ങി കഴിക്കണ്ട. ഗുണമേന്മയുള്ള കുഴലപ്പം ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. ഈസി ആയി കുഴലപ്പം തയ്യാറാക്കാം. അതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ, 10 ചുവന്നുള്ളി, 6 വെളുത്തുള്ളി, അര ടീസ്പൂൺ ജീരകം, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അല്പം തരിയായി അരച്ചെടുക്കുക.

Ingredients:

✔ 2 cups rice flour (roasted)
✔ ½ cup grated coconut
✔ 1 tsp cumin seeds (jeerakam)
✔ 1 tsp sesame seeds (optional)
✔ ½ tsp salt
✔ 1 tbsp sugar or jaggery (optional, for mild sweetness)
✔ 1 tbsp ghee or coconut oil
✔ ½ to ¾ cup hot water (for kneading)
✔ Oil for deep frying

ശേഷം കുറച് വലിയ ഒരു നോൺസ്റ്റിക് പാത്രം എടുത്ത് അതിൽ മൂന്നേ മുക്കാൽ കപ്പ് വെള്ളം എടുക്കുക. അതിലേക്ക് അരപ്പ് മുഴുവനായി ഒഴിച്ച് കൊടുക്കുക. അതിലേക്ക് 3 കപ്പ് അരിപ്പൊടിയും അല്പം ഉപ്പും, വെളിച്ചെണ്ണയും കൂടി മിക്സ് ചെയ്‌ത്‌ കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി ഈ മിക്സ് അടുപ്പത്ത് വെച് കൈ വിടാതെ ഇളക്കി കൊടുക്കുക. മിക്സ് ചെറുതായി കട്ടിയായി വരുമ്പോൾ തീ കുറച്ചു കൊടുക്കുക. ചപ്പാത്തി മാവിന്റെ പരുവം ആവുന്ന വരെ തവി കൊണ്ട് മിക്സ് ചെയ്തു എടുക്കുക

ശേഷം ഈ മാവ് വേറൊരു പാത്രത്തിലേക്ക് മാറ്റി മൂടി വക്കുക. കാരണം നോൺസ്റ്റിക് പാത്രത്തിൽ തന്നെ ഇരുന്നാൽ കരിഞ്ഞു പോവാൻ സാധ്യത ഉണ്ട്. ചൂടാറിയതിനു ശേഷം ഈ മിക്സിലേക്ക് അല്പം കറുത്ത എള്ള് ചേർത്ത് കുഴച് എടുക്കുക. ശേഷം കൈയിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി ഒരു ചപ്പാത്തി മേക്കർ എടുത്ത് അതിൽ ഒരു പ്ലാസ്റ്റിക് കവർ വെച് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിൽ ഓരോ ഉരുള വെച് പ്രസ് ചെയ്തത് പരത്തി എടുക്കുക.

ഇനി ചപ്പാത്തി മേക്കർ ഇല്ലെങ്കിൽ കവറിനുള്ളിൽ ഉരുള വെച്ചതിനു ശേഷം ഒരു പാത്രം കൊണ്ട് അമർത്തിയാലും മതി. പരത്തി എടുത്ത മാവിന്റെ രണ്ടു സൈഡ് മടക്കി വിരൽ കൊണ്ട് അമർത്തി കൊടുത്ത് കുഴൽ ഷേപ്പിലാക്കി എടുക്കുക. ഇനി ഒരു പാത്രത്തിൽ വറുക്കാനുള്ള വെളിച്ചെണ്ണ ഒഴിച് നന്നായി ചൂടായതിനു ശേഷം മാത്രം അതിലേക്ക് ഇട്ടു കൊടുക്കുക. ഇട്ട ഉടനെ ഇളക്കാതെ കുറച്ചൊന്നു ഫ്രൈ ആയതിനു ശേഷം മാത്രം മെല്ലെ ഇളക്കി കൊടുക്കുക. ആവശ്യത്തിന് ഫ്രൈ ആയി കഴിഞ്ഞാൽ കോരി എടുക്കാവുന്നതാണ്. ഇങ്ങനെ വീട്ടിൽ തന്നെ ഈസി ആയി കുഴലപ്പം തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit: Jess Creative World