ചൂലും വേണ്ട മോപ്പും വേണ്ട! കുപ്പി ഉണ്ടെങ്കിൽ ഒന്ന് ചെയ്തു നോക്കൂ; മിനിട്ടുകൾക്കുള്ളിൽ വീട് വൃത്തിയാക്കാം!! | Easy House Cleaning Tips Using a Broomstick

നമ്മുടെ വീട്ടമ്മമാർക്ക് വളരെയധികം ഉപയോഗപ്രദമായ കുറച്ച് കിച്ചൺ ടിപ്സുകളാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട് അടിച്ച് വാരുന്നതും തുടയ്ക്കുന്നതുമെല്ലാം വീട്ടമ്മമാരെ സംബന്ധിച്ച് നിത്യേനെയുള്ള പണിയാണ്. അതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ നമുക്ക് ഇതൊക്കെ ചെയ്യാൻ മടിയാവാറുണ്ട്. അത്തരം ദിവസങ്ങളിൽ അടിച്ച് വാരാതെയും തുടയ്ക്കാതെയും തന്നെ തറയിൽ ഒരു തരി പോലും പൊടിയില്ലാത്ത രീതിയിൽ

Clean Hard-to-Reach Ceilings & Cobwebs

✅ Wrap a microfiber cloth or an old sock around the broomstick.
✅ Secure it with a rubber band and wipe ceilings, walls, and corners.
✅ Great for removing cobwebs and dust in high places.

നന്നായി വൃത്തിയാക്കിയെടുക്കാൻ പറ്റുന്ന കുറച്ച് ടിപ്സാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആദ്യം നമ്മളെടുക്കുന്നത് നല്ല കട്ടിയുള്ള ഒരു കുപ്പിയാണ്. ഈ കുപ്പിയുടെ താഴെ നിന്നും ഒരു കാൽ ഭാഗത്തോളം നമുക്ക് മുറിച്ച്‌ മാറ്റാം. ഇനി ഒരു മാർക്കർ ഉപയോഗിച്ച് കുപ്പിയുടെ താഴെ നിന്നും കുപ്പിയുടെ മൂടിയുള്ള ഭാഗത്തിന് കുറച്ച് താഴെ വരെ മാർക്ക് ചെയ്ത് കൊടുക്കണം. ശേഷം ആ മാർക്ക് ചെയ്ത ഭാഗത്ത് കൂടെ കത്രിക വച്ച് കട്ട് ചെയ്തെടുക്കാം.

മുകൾ ഭാഗം ഭംഗിക്കായി യു ആകൃതിയിൽ കട്ട് ചെയ്ത് മാറ്റാവുന്നതാണ്. ശേഷം കുപ്പിയുടെ താഴെയുള്ള ഭാഗം ചരിച്ച് കട്ട് ചെയ്ത് ലെവൽ ആക്കിയെടുക്കാം. ഇനി ഈ കുപ്പി വച്ച് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തെടുക്കാം. നമ്മുടെ വീട്ടിൽ ഗോതമ്പ് പൊടിയോ അരിപ്പൊടിയോ ബക്കറ്റിലൊക്കെ ഇട്ട് വച്ചിട്ടുണ്ടെങ്കിൽ ഈ കുപ്പി ഉപയോഗിച്ച് ഒരു തരി പൊടി പോലും കയ്യിലാവാതെ നമ്മുടെ ആവശ്യാനുസരണം എടുക്കാൻ സാധിക്കും.

മാത്രമല്ല ഇത്തരം പൊടികൾ ചെറിയ കുപ്പിയിലേക്ക് ആക്കണമെന്നുണ്ടെങ്കിൽ കുപ്പിയുടെ മുകൾഭാഗം തുറന്ന് ഒട്ടും താഴെ വീഴാതെ ഇട്ട് കൊടുക്കാവുന്നതാണ്. അരിയൊക്കെ ഇടുന്ന പാത്രത്തിൽ ഈ കുപ്പി ഇട്ട് വച്ചാൽ അളവ് പാത്രമായിട്ടും ഉപയോഗിക്കാവുന്നതാണ്. അടുക്കളയിൽ മാത്രമല്ല പൂന്തോട്ടത്തിൽ ചട്ടിയിൽ മണ്ണ് നിറക്കാനൊക്കെ ഈ കുപ്പി വളരെ ഉപയോഗപ്രദമാണ്. വളരെ ഉപയോഗപ്രദമായ കൂടുതൽ കിച്ചൺ ടിപ്സുകൾക്കായി വീഡിയോ കണ്ടോളൂ.. Easy House Cleaning Tips Video Credit : Ansi’s Vlog