പൊട്ടിയ ഇഷ്ടിക കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി പത്ത് കിലോ കപ്പ പറിക്കാം! ഇഷ്ടിക കഷ്ണം ഇനി ചുമ്മാ കളയല്ലേ!! | Easy Kappa (Tapioca) Cultivation Using Ishtika (Bricks)

Easy Kappa Krishi Using Ishtika : കപ്പയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കപ്പ പുഴുങ്ങിയും തോരനായുമെല്ലാം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ കിഴങ്ങ് വീടിനോട് ചേർന്ന് തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ല കാര്യമല്ലേ. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കപ്പ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്.

Preparing the Planting Area

✔️ Select a sunny area with well-draining soil.
✔️ Arrange ishtika (bricks) in a rectangular or circular shape to create a raised bed.
✔️ Fill the space with loamy soil mixed with organic compost (cow dung, dried leaves, or coconut husk ash).

ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്ത് എടുക്കാനായി ഇഷ്ടികകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഏകദേശം 12 ഇഷ്ടികളോളം ആവശ്യമായി വരും. ആദ്യം തന്നെ ആറ് ഇഷ്ടികകൾ എടുത്ത് അതിനെ ഏതെങ്കിലും ഒരു ആകൃതിയിൽ സെറ്റ് ചെയ്ത് എടുക്കുക. വീണ്ടും അതിനു മുകളിലായി ബാക്കി വന്ന ഇഷ്ടികകൾ കൂടി നിരത്തി കൊടുക്കാവുന്നതാണ്. അടുത്തതായി പോട്ടിംഗ് മിക്സ് തയ്യാറാക്കണം.

അതിനായി മണ്ണിലേക്ക് അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വേസ്റ്റ് മിക്സ് ചെയ്ത് സൂക്ഷിച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിലേക്ക് ആവശ്യമുള്ള മൂലകങ്ങളെല്ലാം ഇറങ്ങി അത് ചെടിയുടെ വളർച്ചയെ നല്ല രീതിയിൽ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ്. ഇഷ്ടികയുടെ അകത്ത് ആദ്യത്തെ ഫില്ലിങ് ആയി ഉണങ്ങിയ കരിയിലയാണ് നിറച്ചു കൊടുക്കേണ്ടത്. അതിന് മുകളിലായി മണ്ണിട്ട് ഫിൽ ചെയ്തു കൊടുക്കാം. ശേഷം മുകളിൽ വീണ്ടും ഒരു ലയർ കൂടി കരിയില നിറച്ചു കൊടുക്കാവുന്നതാണ്.

കൂടാതെ ചാരം ചകിരിച്ചോറ് എന്നിവ ഉണ്ടെങ്കിൽ അതും മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് നല്ല മൂത്ത കപ്പയുടെ തണ്ട് നോക്കി കട്ട് ചെയ്ത് എടുത്ത് അത് മണ്ണിന് നടുക്കായി നട്ടുപിടിപ്പിക്കുക. ചുറ്റും ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കൊടുക്കണം. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ കപ്പ നട്ടു വളർത്തി കൃഷി ചെയ്തെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS