![വായില്‍ കപ്പലോടും കായം നെല്ലിക്ക! ഇങ്ങനെ നെല്ലിക്ക അച്ചാർ ഉണ്ടാക്കിയാൽ 2 വർഷമായാലും അച്ചാർ കേടാകില്ല!! | Easy Kayam Nellikka Achar (Asafoetida Gooseberry Pickle) Recipe](https://quickrecipe.in/wp-content/uploads/2025/02/4c407d70baddc9d855e36b025659fbd6_copy_1500x900-1024x614-1.jpg)
വായില്‍ കപ്പലോടും കായം നെല്ലിക്ക! ഇങ്ങനെ നെല്ലിക്ക അച്ചാർ ഉണ്ടാക്കിയാൽ 2 വർഷമായാലും അച്ചാർ കേടാകില്ല!! | Easy Kayam Nellikka Achar (Asafoetida Gooseberry Pickle) Recipe
Easy Kayam Nellikka Achar Recipe : നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല നെല്ലിക്ക ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഇതിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ചവർപ്പ് കാരണം പലർക്കും കഴിക്കാൻ ബുദ്ധിമുട്ടാണ്. നെല്ലിക്ക കൊണ്ട് രുചികരമായ ഒരു അച്ചാർ ആയാലോ. വായില്‍ കപ്പലോടിക്കുന്ന കായം നെല്ലിക്ക തയ്യാറാക്കാം.
Ingredients:
- 10-12 Indian gooseberries (Nellikka)
- 2 tbsp gingelly (sesame) oil
- 1 tsp mustard seeds
- ½ tsp fenugreek (uluva) powder
- 1 tbsp Kashmiri red chili powder
- ¼ tsp turmeric powder
- ¼ tsp asafoetida (kayam) powder
- 1 tbsp vinegar (or lemon juice)
- ½ tsp salt (adjust as needed)
- 1-2 tbsp boiled water (optional)
- A few curry leaves (optional)
![](https://quickrecipe.in/wp-content/uploads/2025/02/4c407d70baddc9d855e36b025659fbd6_copy_1500x900-1024x614-1.jpg)
നെല്ലിക്ക – 300 ഗ്രാംമഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺമുളക് പൊടി – 2 ടീസ്പൂൺകാശ്മീരി മുളക് പൊടി – 1 1/2 ടീസ്പൂൺകായപ്പൊടി – 1 1/2 ടീസ്പൂൺഉലുവ പൊടി – 1/2 ടീസ്പൂൺനല്ലെണ്ണ – 4 ടേബിൾ സ്പൂൺവെളുത്തുള്ളി – 15-20 അല്ലികാന്താരി മുളക് – ഒരു കൈ പിടി
ആദ്യമായി 300 ഗ്രാം നെല്ലിക്കയെടുത്ത് കഴുകിയ ശേഷം ഒരു മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും രണ്ട് തണ്ട് കറിവേപ്പിലയും അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ച് വച്ച് വേവിച്ചെടുക്കാം. എല്ലാ നെല്ലിക്കയും പൊട്ടി വന്നാൽ തീ ഓഫ് ചെയ്ത് നെല്ലിക്ക തണുക്കാനായി വയ്ക്കാം. തണുത്ത ശേഷം നെല്ലിക്കയുടെ കുരു കളഞ്ഞെടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടിയും കളറിനായി ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും
കേടു വരാതിരിക്കാനായി ഒന്നര ടീസ്പൂൺ കായപ്പൊടിയും അരടീസ്പൂൺ വറുത്ത് പൊടിച്ച ഉലുവ പൊടിയും അൽപ്പം മഞ്ഞൾപ്പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നാല് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. അതിലേക്ക് ഒരു കുടം വെളുത്തുള്ളി നെടുകെ മുറിച്ചത് കൂടെ ചേർക്കാം. വെളുത്തുള്ളി ചെറുതായൊന്ന് വാടി വരുമ്പോൾ അതിലേക്ക് ഒരു കൈ പിടി കാന്താരി മുളക് കൂടെ ചേർത്ത് കൊടുക്കാം. രണ്ട് വർഷത്തോളം കേടാവാത്ത കായം നെല്ലിക്ക നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Prathap’s Food T V