മാവ് കുഴക്കേണ്ട, പരത്തേണ്ട; നിമിഷ നേരം കൊണ്ട് മാവ് കോരി ഒഴിച്ച് ഇഷ്ടം പോലെ പപ്പടം ഉണ്ടാക്കാം.!! | Easy Kerala-Style Pappadam Recipe

Easy Pappadam Recipe : ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണല്ലോ പപ്പടം. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പപ്പടത്തിൽ ബേക്കിംഗ് സോഡ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ അമിത ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

Ingredients:

  • 1 cup urad dal flour (black gram flour)
  • 1/4 teaspoon salt
  • 1/4 teaspoon baking soda (optional, for crispiness)
  • 1/2 teaspoon black pepper or cumin seeds (optional, for flavor)
  • 1 tablespoon coconut oil or ghee
  • Water (as needed)
  • Rice flour (for dusting)

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ രീതിയിൽ പപ്പടം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ രീതിയിലുള്ള പപ്പടമാണ് നിങ്ങൾ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഉഴുന്ന് മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ അടിച്ച ശേഷം അത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. അതിലേക്ക് ബേക്കിംഗ് സോഡയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.

കുഴച്ചെടുത്ത മാവിനെ നീളത്തിൽ പരത്തിയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് പപ്പടത്തിന്റെ വട്ടത്തിൽ പരത്തിയെടുത്ത് 10 മിനിറ്റ് വെയിലത്ത് ഉണക്കിയ ശേഷം വറുത്ത് എടുക്കാവുന്നതാണ്. പോഷക ഗുണത്തോടുകൂടി പപ്പടം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തയ്യാറാക്കാവുന്ന ഒന്നാണ് റാഗി പപ്പടം.അതിനായി റാഗി പൊടിയും കാൽകപ്പ് ചൊവ്വരിയും മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചെടുത്ത് മാറ്റുക. ശേഷം ഒരു കുക്കറിൽ വെള്ളം തിളച്ചു വരുമ്പോൾ ചതച്ചെടുത്ത മുളകും, ഉപ്പും,കായവും, ഒരു ടീസ്പൂൺ അളവിൽ വെളുത്ത എള്ളും ചേർത്ത് മിക്സായി വരുമ്പോൾ അതിലേക്ക് കട്ടയില്ലാതെ കുറുക്കിവെച്ച റാഗിയും, ചൊവ്വരിയും ചേർന്ന പൊടിയുടെ കൂട്ട് ചേർത്തുകൊടുക്കുക. ശേഷം ഈയൊരു മാവ് വെയിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വച്ച് വട്ടത്തിൽ ഒഴിച്ച ശേഷം പരത്തി ഉണക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. Video Credit : Pachila Hacks