പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ലഞ്ച് ബോക്സ് റെസിപ്പിയായ ലെമൺ റൈസ് ഉണ്ടാക്കി നോക്കാം.

easy lemon rice recipe: കുട്ടികൾക്കും അതുപോലെ ഓഫീസിൽ പോകുന്നവർക്കൊക്കെ ഉച്ചക്ക് കൊണ്ടുപോകാൻ എന്തുണ്ടാകുമെന്നുള്ളത് എപ്പോഴും ഒരു ചോദ്യം തന്നെയാണ്. കുട്ടികൾക്ക് വെറൈറ്റി ആയിട്ടു ഉണ്ടാക്കി കൊടുക്കുകയും വേണം. ഇനി നിങ്ങൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ വളരെ സിമ്പിളായി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ലെമൺ റൈസിന്റെ റെസിപ്പിയാണിത്

ചേരുവകൾ

  • ഓയിൽ – 1 ടേബിൾ സ്പൂൺ
  • കടുക് – 1 ടീ സ്പൂൺ
  • കടല പരിപ്പ് – 1 /2 ടേബിൾ സ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1/2 ടേബിൾ സ്പൂൺ
  • നില കടല – 15 എണ്ണം
  • വറ്റൽ മുളക് – 2 എണ്ണം
  • വേപ്പില
  • ഇഞ്ചി അരിഞ്ഞത് – 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • ചോർ
  • ഉപ്പ് – ആവശ്യത്തിന്
  • നാരങ്ങ നീർ – 1 ടേബിൾ സ്പൂൺ

ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. ഇനി ഇതിലേക്ക് കടുക് ഇട്ടു കൊടുത്ത് കടുക് നന്നായി പൊട്ടിയ ശേഷം കടല പരിപ്പും ഉഴുന്നു പരിപ്പും ചേർത്ത് കൊടുത്ത് മൂപ്പിക്കുക. ഇനി ഇതിലേക്ക് നില കടല ചേർത്ത് കൊടുത്ത് വീണ്ടും നന്നായി വയറ്റിയ ശേഷം വറ്റൽ മുളകും വേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് വളരെ ചെറുതായി അരിഞ്ഞ ഇഞ്ചി കൂടി ഇട്ടു കൊടുത്ത് നന്നായി വഴറ്റി ഇഞ്ചിയുടെ പച്ച മണം ഒക്കെ മാറുമ്പോൾ പൊടി ചേർത്തു കൊടുക്കാം.

easy lemon rice recipe

അടുത്തതായി ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്ത് കൊടുത്ത് മഞ്ഞൾ പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇട്ടു കൊടുക്കുക. കൂടെ തന്നെ നാരങ്ങ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ചോറുമായി മസാല എല്ലാം നന്നായി പിടിച്ച ശേഷം നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്

easy lemon rice reciperice recipe
Comments (0)
Add Comment