റാഗി കൊണ്ട് സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! രാവിലെ ഇതാണെങ്കിൽ പിന്നെ പ്ലേറ്റ് തുടച്ചു വടിക്കും Easy Ragi Appam (Finger Millet Appam) Breakfast Recipe

Easy Ragi Appam Breakfast Recipe : പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം.

Ingredients:

  • 1 cup Ragi flour (Finger millet flour)
  • ½ cup Rice flour
  • 1 small Onion, finely chopped
  • 1-2 Green chilies, chopped
  • 1 tsp Ginger, grated
  • 1 tbsp Coriander leaves, chopped
  • ½ tsp Cumin seeds
  • ½ tsp Salt (adjust to taste)
  • ½ tsp Baking soda (optional, for fluffiness)
  • 1-1½ cups Water (adjust to make batter consistency)
  • 1 tbsp Coconut oil or Ghee (for cooking)

റാഗി പൗഡർ – 1 1/2 കപ്പ്ചോറ് – 3/4 കപ്പ്ചിരകിയ തേങ്ങ – 3/4 കപ്പ്യീസ്റ്റ് – 3/4 ടീസ്പൂൺപഞ്ചസാര – 3 ടീസ്പൂൺ

ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽ കപ്പ് ചിരകിയ തേങ്ങയും ഒന്നരക്കപ്പ് വെള്ളത്തിന് രണ്ട് ടേബിൾ സ്പൂൺ കുറവ് വെള്ളവും മുക്കാൽ ടീസ്പൂൺ യീസ്റ്റും മൂന്ന് ടീസ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് ഒട്ടും കട്ടയില്ലാതെ കലക്കിയെടുക്കണം. ശേഷം ഒരു പത്ത് മിനിറ്റോളം അടച്ച് റെസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. അരച്ച മാവ് ഒരു ബൗളിലേക്ക് ഒഴിച്ച്‌ അടച്ച് വച്ച് ഫെർമെൻറ് ചെയ്യാനായി മാറ്റി വയ്ക്കാം.

അവസാനം മിക്സിയുടെ ജാറിൽ നേരത്തെ ചേർത്ത ഒന്നരക്കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ മാറ്റി വച്ച വെള്ളം ചേർത്ത് ഒന്ന് ചുറ്റിച്ച് ഒഴിച്ച്‌ കൊടുക്കണം. നിങ്ങൾക്ക് പെട്ടെന്ന് ഫെർമെൻറ്റ് ആയി കിട്ടണമെങ്കിൽ ചെറിയ ചൂടു വെള്ളമൊഴിച്ച് അരച്ചെടുത്താൽ മതിയാവും. ഏകദേശം അഞ്ച് മണിക്കൂറോളം കഴിഞ്ഞ് തുറന്നെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഒരു പാൻ അല്ലെങ്കിൽ അപ്പച്ചട്ടി അടുപ്പിൽ വച്ച് മാവൊഴിച്ച് അടച്ചുവച്ച് വേവിച്ചെടുക്കാം. Video Credit : Jency’s Food World