ഇത് ഒരു സ്പൂൺ മതി! പഴയ വഴുതന വരെ തിങ്ങി നിറഞ്ഞു കായ്ക്കും! ഈ ഒരു സൂത്രം ചെയ്താൽ മതി; ഇനി വഴുതന പൊട്ടിച്ചു മടുക്കും!! | Easy Tips for Growing Brinjal (Eggplant) at Home
Easy Tip For Brinjal Plant Cultivation : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചക്കറികളും, ഇലക്കറികളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും ധാരാളം വിഷാംശം അടിച്ചിട്ടുള്ളവയാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു ചെറിയ പച്ചക്കറി കൃഷിത്തോട്ടം തുടങ്ങുകയാണെങ്കിൽ അത് നല്ല രീതിയിൽ ഗുണം ചെയ്യും. അത്തരത്തിൽ വഴുതനങ്ങ ചെടി പരിചരിക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Choose the Right Variety & Soil
✔ Pick local or hybrid seeds based on your climate.
✔ Use well-drained, fertile soil mixed with compost or cow dung manure.
✔ Maintain a pH level of 5.5–6.5 for best growth.
2️⃣ Sowing & Planting Tips
✔ Sow seeds in a seed tray or small pots first. Transplant when they grow 4-6 leaves.
✔ Keep at least 1.5 feet spacing between plants for good air circulation.
3️⃣ Sunlight & Watering Needs ☀️💦
✔ Brinjal plants need 6-8 hours of direct sunlight daily.
✔ Water regularly but avoid overwatering—keep the soil moist, not soggy.
✔ Mulch the soil with dry leaves or straw to retain moisture.
4️⃣ Organic Fertilizer for Better Growth 🌱
✔ Add banana peel or buttermilk water for natural potassium boost.
✔ Use cow dung, compost, or neem cake fertilizer every 15 days.
✔ Spray Epsom salt solution (1 tsp per liter of water) once a month for healthy growth.
5️⃣ Protect from Pests & Diseases 🐛
✔ To prevent aphids & mealybugs, spray neem oil (5 ml per liter of water) weekly.
✔ Place marigold plants nearby—they repel pests naturally.
✔ If leaves turn yellow, add iron-rich fertilizers like compost tea.
അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള വഴുതന കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല. മിക്കപ്പോഴും കൃഷി നടത്തുന്ന ആളുകൾ പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് വഴുതനങ്ങ ചെടിയിൽ ഒന്നോ രണ്ടോ കായകൾ ഉണ്ടായി കഴിഞ്ഞാൽ പിന്നീട് വഴുതന ഉണ്ടാകുന്നില്ല എന്നത്. അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനായി ചില വളപ്രയോഗങ്ങൾ നടത്തി കൊടുത്താൽ മതി. വഴുതനങ്ങ ചെടി രണ്ടു രീതിയിൽ നടാനായി സാധിക്കും. ഒന്നുകിൽ വിത്ത് മുളപ്പിച്ച് ചെറിയ ചെടികൾ വളർത്തിയെടുത്ത ശേഷം അവ റീപ്പോട്ട് ചെയ്തെടുക്കാം.
അതല്ലെങ്കിൽ വഴുതനങ്ങയുടെ തണ്ട് ഉപയോഗിച്ചും ചെടി വളർത്താനായി സാധിക്കുന്നതാണ്. അതിനായി മൂത്ത തണ്ട് നോക്കി മുറിച്ചെടുക്കുക. വലിയ തണ്ടാണെങ്കിൽ അതിനെ രണ്ടായി വീണ്ടും മുറിക്കണം. ശേഷം ഇലകളെല്ലാം കളഞ്ഞ് കൊമ്പ് ഒരു ചെടിച്ചട്ടിയിൽ കുത്തിവയ്ക്കുക. തണലുള്ള ഭാഗത്താണ് ചെടി വളർത്തിയെടുക്കാനായി വെക്കേണ്ടത്. ചെടിയുടെ വേര് പിടിച്ചു കഴിഞ്ഞാൽ അത് വലിപ്പമുള്ള ഒരു പോട്ടിലേക്കോ ഗ്രോ ബാഗിലേക്കോ മാറ്റാവുന്നതാണ്. ചെടി വളർന്നതിനു ശേഷം കരിഞ്ഞു തുടങ്ങിയാൽ അതിനെ പരിചരിക്കാനായി ചെടിയുടെ ചുറ്റും മണ്ണ് ഇളക്കി മാറ്റിക്കൊടുക്കുക. ശേഷം കുറച്ച് വള പൊടി വിതറി കൊടുക്കുക.

അതോടൊപ്പം തന്നെ ഒരു ടേബിൾ സ്പൂൺ അളവിൽ ഫിഷർമെന്റ് ഓയിൽ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുക. അതിന് മുകളിലായി കുറച്ച് മണ്ണു കൂടി ഇട്ടുകൊടുക്കണം. അവസാനമായി ചെടിക്ക് പൊത ഇടാനായി പച്ചിലകൾ ഉപയോഗപ്പെടുത്താം. അത്യാവശ്യം നല്ല രീതിയിൽ വെയിൽ കിട്ടുന്ന ഭാഗത്ത് വേണം ചെടി വയ്ക്കാൻ. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ എത്ര കരിഞ്ഞുപോയ വഴുതനങ്ങ ചെടിയും പൂത്തുലഞ്ഞു കായകൾ ഉണ്ടായി തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Chilli Jasmine