ഇനി കടയിൽ നിന്ന് ആരും ഉണക്കമീൻ വാങ്ങേണ്ട! ഈസിയായി വീട്ടിലുണ്ടാക്കാം; വെയിലും വേണ്ട എന്തളുപ്പം! | Easy Unakka Meen (Dry Fish) Recipe

Easy Unakka Meen Recipe : മിക്ക മലയാളികൾക്കും വളരെയധികം ഇഷ്ടമുള്ള വിഭവങ്ങൾ ആയിരിക്കും ഉണക്കമീൻ വെച്ച് ഉണ്ടാക്കുന്ന കറിയും, വറുത്തതുമെല്ലാം. എന്നാൽ സാധാരണയായി കടകളിൽ നിന്നും ഉണക്കമീൻ വാങ്ങി കൊണ്ടു വരുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ചാണ് ഇത്തരം ഉണക്കമീനുകൾ പ്രോസസ് ചെയ്ത് എടുക്കുന്നത്.

Ingredients:

1 cup unakka meen (dry fish) (netholi, mathi, or ayala)
1 onion (chopped) 🧅
2-3 green chilies (slit) 🌶️
2 cloves garlic (chopped) 🧄
1 small piece of ginger (chopped)
1 tomato (chopped) 🍅
1 tsp red chili powder
½ tsp turmeric powder
1 tsp coriander powder
½ tsp black pepper powder
1 sprig curry leaves 🌿
1 tbsp coconut oil
Salt to taste (dry fish is already salty, so adjust carefully)

അതുകൊണ്ടുതന്നെ അവ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. വീട്ടിലേക്ക് ആവശ്യമായ ഉണക്കമീൻ വീട്ടിൽ തയ്യാറാക്കി എടുക്കാം. ഈയൊരു രീതിയിൽ ഉണക്കമീൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നല്ല പച്ച മീനും, ഒരു പാക്കറ്റ് കല്ലുപ്പും മാത്രമാണ്. ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈയൊരു രീതിയിൽ ഉണക്കമീൻ തയ്യാറാക്കാനായി അയിലയോ മത്തിയോ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം നന്നായി അടച്ച് സൂക്ഷിക്കാവുന്ന വട്ടമുള്ള ഒരു കണ്ടെയ്നർ എടുക്കുക. അതിന്റെ അടിഭാഗത്ത് നല്ലതുപോലെ കല്ലുപ്പ് വിതറി കൊടുക്കുക. മുകളിൽ ഒരു ലയർ മീൻ നിരത്തി കൊടുക്കാവുന്നതാണ്. വീണ്ടും കല്ലുപ്പ്, മീൻ എന്ന രീതിയിൽ പാത്രത്തിന്റെ മുകൾഭാഗം വരെ ഫിൽ ചെയ്തു കൊടുക്കാം.

അതിനുശേഷം പാത്രം നന്നായി അടച്ച് ഫ്രിഡ്ജിന്റെ സാധാരണ ഭാഗത്ത് തന്നെ സൂക്ഷിച്ചു വെക്കാവുന്നതാണ്. എല്ലാദിവസവും മീനിൽ നിന്നും വെള്ളം കളയാനായി ശ്രദ്ധിക്കണം. മൂന്നുദിവസം വെള്ളം കളഞ്ഞു കഴിഞ്ഞാൽ പിന്നീട് അധികം വെള്ളം നിന്നും മീനിൽ നിന്നും ഇറങ്ങാറില്ല. ഈയൊരു രീതിയിൽ അഞ്ച് ദിവസം മീൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് പുറത്തെടുക്കുമ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതേ രീതിയിൽ ഉണക്ക മീൻ കിട്ടുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu

Easy Unakka Meen (Dry Fish) Recipe
Comments (0)
Add Comment