കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ഇലയട എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! Ela Ada Recipe

നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉണ്ടാക്കിവരുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. വളരെയധികം രുചിയും അതേസമയം ആവിയിൽ കയറ്റി എടുക്കുന്നതുകൊണ്ട് ഹെൽത്തിയുമായ ഇലയട വ്യത്യസ്ത രീതികളിലായിരിക്കും പലയിടങ്ങളിലും ഉണ്ടാക്കുന്നത്. വളരെയധികം രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഇലയടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

For the Dough:

  • Rice flour: 1 cup
  • Boiling water: 3/4 cup (adjust as needed)
  • Salt: A pinch
  • Coconut oil: 1 tsp

For the Filling:

  • Grated coconut: 1 cup
  • Jaggery (grated): 3/4 cup (adjust to taste)
  • Cardamom powder: 1/2 tsp
  • Ghee: 1 tsp

For Assembling:

  • Banana leaves: Cut into medium-sized pieces, washed and wiped clean
  • Coconut oil: For greasing

ഈയൊരു രീതിയിൽ ഇലയുടെ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിഞ്ച് അളവിൽ നല്ല ജീരകമിട്ട് ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് അളവിൽ തേങ്ങയിട്ടു നല്ലതുപോലെ ഒന്ന് മൂപ്പിച്ചെടുക്കണം. തേങ്ങ നെയ്യിൽ കിടന്ന് മൂത്ത് വരുമ്പോൾ അതിലേക്ക് കുറച്ച് ഏലക്ക പൊടിച്ചതും ആവശ്യമെങ്കിൽ രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാരയും ചേർത്തു കൊടുക്കാം. ഈയൊരു സമയത്ത് കുറച്ച് വെള്ളം തേങ്ങയിലേക്ക് തളിച്ചു കൊടുക്കുകയാണെങ്കിൽ ഡ്രൈ ആകുന്നത് ഒഴിവാക്കാനായി സാധിക്കും. ശേഷം അതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് വെള്ളം വലിയിപ്പിച്ചെടുക്കുക.

അടയുടെ മാവ് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടിയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് ചൂടാറി കഴിയുമ്പോൾ കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക. തയ്യാറാക്കി വെച്ച മാവ് ഇലയിൽ ഓരോ ഉരുളകളാക്കി വെച്ച് പരത്തി എടുക്കുക. അതിലേക്ക് തേങ്ങ ഫിൽ ചെയ്ത് കൊടുത്ത ശേഷം ഇല മടക്കി വെക്കുക. ശേഷം തയ്യാറാക്കിവെച്ച ഇലയട ആവി കയറ്റി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.