ചെടികൾ വളർത്തുന്ന എല്ലാവർക്കും അറിയുന്ന ഒന്നാണ് എപ്സം സാൾട്ട്. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ എല്ലാം വാങ്ങാൻ കിട്ടും. ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്താണെന്ന് എന്നും നോക്കാം.
1 കെ ജി പാക്കറ്റിന് 399 രൂപ ആണ്. പ്രധാനമായും അടങ്ങിയിട്ടുള്ള 2 മൂലകങ്ങൾ ആണ് മഗ്നീഷ്യവും സൾഫേറ്റും ആണ്. പഞ്ചസാരയുടെ തരി പോലെ അല്ലെങ്കിൽ ക്രിസ്റ്റൽ പോലെയാണ് ഇത് ഉണ്ടാകുക.. ഇത് ഇംഗ്ലണ്ടിലെ ഒരു കർഷകൻ ഒരു വെള്ളത്തിൽ കുറച്ച് പ്രത്യേകത കണ്ട് അതിൽ നിന്ന് രൂപപെടുത്തിയത് ആണ് എപ്സം സാൾട്ട്.
ഈ ഒരു വളം ചെടികൾക്ക് കൊടുക്കുമ്പോൾ ചെടികൾ പെട്ടന്ന് പൂക്കും കായ്ക്കും. പച്ചക്കറികളിൽ ആയാലും പഴ ചെടികളിൽ ആയാലും പഴങ്ങൾക്കും പച്ചക്കറികൾക്കും നല്ല ടേസ്റ്റ് ആയിരിക്കും, വിത്തുകൾ ഇടുമ്പോൾ പെട്ടന്ന് മുളച്ച് കിട്ടുന്നു, ഇങ്ങനെ ആണ് എല്ലാവരുടെയും വിചാരം പക്ഷെ ഇതൊന്നും ശരിയല്ല. വീട്ടിൽ വളർത്തുന്ന ചെടികൾക്ക് രണ്ട് തരത്തിൽ ഉള്ള വൈറ്റമിൻസ് ആണ് ആവശ്യം.
ഒന്നാമത് മൈക്രോ ന്യൂട്രിയൻ്റ് പിന്നെ മാക്രോ ന്യൂട്രിയൻ്റസും. മാക്രോ ന്യൂട്രിയൻസ് നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം ആണ്. മൈക്രോ ന്യൂട്രിയൻസ് എന്ന് പറയുന്നത് കാൽസ്യം മഗ്നീഷ്യം ഇവയാണ്. ഇത് രണ്ടും ചേർന്ന ഫർട്ടിലൈസർ ആണ് ആവശ്യം. മഗ്നീഷ്യം മാത്രം അടങ്ങിയ വളം ഇട്ടാൽ പോര. കീടങ്ങൾ പലതരത്തിൽ ആണ് അതിന് അനുസരിച്ച് ഉള്ള വളം കൊടുത്തിട്ടേ കാര്യമുള്ളൂ. എപ്സം സോൾട്ട് കൊടുക്കുമ്പോൾ ചെടികളുടെ ഇലകൾക്ക് നല്ല പച്ചപ്പ് കിട്ടുന്നു. ഇത് വെള്ളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിക്കാം. ഇല ചുരുളുന്നത് കുറയ്ക്കാൻ ഇത് നല്ലതാണ്. മഗ്നിഷ്യത്തിൻ്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന ഇലകളുടെ മഞ്ഞപ്പ് മാറാൻ എപ്സം സാൾട്ട് കൊടുക്കാം. ചെടികൾ മാറ്റി കുഴിച്ചിടുമ്പോൾ ഇലകൾ കൊഴിയാതെ ഇരിക്കാൻ ഇത് ഉപയോഗിക്കാം.