പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും Fennel Seeds Grinding Tips & Tricks

ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്, പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും, പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും .ഇത് എന്താണെന്ന് നോക്കാം.

ആദ്യം ആവശ്യത്തിന് പെരും ജീരകം നന്നായി കഴുകി എടുക്കുക, 100 ഗ്രാം പെരുംജീരകം എടുക്കാം. ഇത് കഴുകിയാൽ പച്ചകളർ മാറി വെള്ള
കളർ ആവും, ഇതിൽ നല്ല അഴുക്ക് ഉണ്ടാകും, അത്കൊണ്ട് നന്നായി കഴുകണം, ഇനി ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക, അതിലേക്ക് പെരുംജീരകം ഇടാം, ഇത് മീഡിയം ഫ്ലേയിമിൽ വെച്ച് വറുക്കാം. ഇതിൻ്റെ രുചി കൂട്ടാൻ പാലക്കാടൻ മട്ട ഒരു ടീസ്പൂൺ ചേർക്കുക, അത് ഇല്ലെങ്കിൽ ഏത് അരി വേണമെങ്കിലും ചേർക്കുക, ഒരറ്റ ഗ്രാമ്പൂ പട്ട ,കാൽ ടീസ്പൂൺ കുരുമുളക് ,ചേർത്ത് വറുക്കുക. ഈ ചേരുവകൾ ഇടുന്നത് കൊണ്ട് നല്ല രുചിയാവും, മീൻ ചിക്കൻ പൊരിക്കുമ്പോൾ ഇത് ചേർക്കാം, നല്ല രുചിയും മണവും കിട്ടും.


ഇനി ഇത് ചൂടാറാൻ വെക്കുക, ഇത് വറുക്കുന്നത് കൊണ്ട് പൂപ്പൽ ഒന്നും വരില്ല, ഇത് മഴക്കാലത്തും തണുപ്പ് കാലത്തും ചീത്തയാവാതെ ഇരിക്കും, ഇത് പൊടിച്ച് ശേഷം ബോട്ടിൽ ജാറിൽ എടുത്ത് വെക്കാം, ഈ പൊടി ഉപയോഗിച്ച് മീൻ വറുക്കുന്നത് നോക്കാം.


ഒരു പാത്രത്തിൽ അര ടീസ്പൂൺ പെരുംജീരകം പൊടി, കാശ്മീരി മുളക്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക, ഇത് നന്നായി മിക്സ് ചെയ്യുക, മീനിലേക്ക് ഇത് തേച്ച് പിടിപ്പിക്കുക, മീൻ പൊരിക്കുമ്പോൾ അധികം ഓയിൽ ഒന്നും ചേർക്കേണ്ട, ഈ മീൻ പൊരിച്ചത് ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട, നല്ല മസാലയൊക്കെ മീനിൽ പിടിച്ച കൊണ്ട് ടേസ്റ്റ് കൂടും.

https://www.youtube.com/watch?v=73W44Db6A7M…..%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%82%E0%B4%9C%E0%B5%80%E0%B4%B0%E0%B4%95%E0%B4%82