Fish Cleaning Tips Using Bottle : മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ നന്നേ കുറവായിരിക്കും. പണ്ടു കാലങ്ങളിൽ മീൻ വീട്ടിൽ കൊണ്ടുവന്നാൽ അത് വൃത്തിയാക്കി എടുക്കാൻ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതുകൊണ്ടു തന്നെ അതൊരു വലിയ പ്രശ്നമായി അധികമാർക്കും തോന്നാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചെറിയ കുടുംബങ്ങളിൽ ജോലിക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ടു തന്നെ മീൻ വൃത്തിയാക്കാൻ കൂടുതൽ പേർക്കും അറിയുന്നുണ്ടാവില്ല.
What You Need:
- An empty plastic bottle (medium size like 500ml or 1L)
- A sharp knife or scissors (to cut the bottle)
- A clean workspace
മാത്രമല്ല അതിനുള്ള സമയവും ലഭിക്കണമെന്നില്ല. വലിയ മീനുകളെല്ലാം കടകളിൽ നിന്നുതന്നെ വൃത്തിയാക്കി കട്ട്ചെയ്തു തരുന്ന പതിവ് ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഉണ്ട്. എന്നാൽ ചെറിയ മീനുകൾ ഇത്തരത്തിൽ വൃത്തിയാക്കി കിട്ടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ചെറിയ മീനുകളെ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ നിന്നു തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി നോക്കാം. പ്രധാനമായും വെളൂരി, നത്തോലി പോലുള്ള ചെറിയ മീനുകൾ വൃത്തിയാക്കി എടുക്കുക എന്നത് ഒരു വലിയ പണി തന്നെയാണ്.
എത്ര സമയമെടുത്ത് ചെയ്താലും മിക്കപ്പോഴും അതിൽ ധാരാളം വേസ്റ്റുകൾ ഉണ്ടാവുകയും ചെയ്യും. അത്തരം അവസരങ്ങളിൽ മീൻ വൃത്തിയാക്കാനായി ഒരു പിടി മീനെടുത്ത് അത്യാവശ്യം വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് ഡപ്പയിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടപ്പ് അടച്ച ശേഷം നല്ല രീതിയിൽ ആറ് മുതൽ ഏഴു തവണ വരെ കുലുക്കിയെടുക്കുക.
ശേഷം പാത്രം തുറന്നു നോക്കുമ്പോൾ തന്നെ മീനിന് മുകളിലെ ചെതുമ്പലെല്ലാം പോയിട്ടുള്ളതായി കാണാൻ സാധിക്കും. പിന്നീട് അവ പുറത്തെടുത്ത് തലയും വാലും കട്ട് ചെയ്ത് കളഞ്ഞാൽ മാത്രം മതിയാകും. ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ എത്ര ചെറിയ മീനും വൃത്തിയാക്കി എടുക്കാവുന്നതാണ്. മീൻ വൃത്തിയാക്കുന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fish Cleaning Tips Using Bottle Credit : Fisher talker