വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ റൈസ് ഐറ്റം തയ്യാറാക്കാം! Ghee Rice Recipe
ഗീ റൈസ്,ബിരിയാണി, മന്തി പോലുള്ള റൈസ് ഐറ്റംസെല്ലാം നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ അതേ രുചിയിൽ എന്നാൽ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റംത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
Ingredients:
- Basmati rice: 1½ cups (or any long-grain rice)
- Ghee: 3-4 tbsp
- Onion: 1 large (thinly sliced)
- Green chilies: 2-3 (slit)
- Ginger-garlic paste: 1 tsp
- Whole spices:
- Bay leaves: 2
- Cloves: 4
- Cardamom pods: 3
- Cinnamon stick: 1-inch piece
- Star anise: 1 (optional)
- Cumin seeds: 1 tsp
- Cashews: 10-12 (halved)
- Raisins: 10-12 (optional)
- Salt: To taste
- Water: 3 cups
- Fresh coriander leaves: 2 tbsp (chopped, for garnish)
- Fresh mint leaves: 1 tbsp (chopped, optional, for garnish)
ഈയൊരു റൈസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തേങ്ങാപ്പാലാണ്. അതുകൊണ്ട് ആദ്യം തന്നെ ഒരു വലിയ തേങ്ങ ചിരകി അതിന്റെ ഒന്നാം പാലും രണ്ടാംപാലും പിഴിഞ്ഞെടുത്ത് മാറ്റി വക്കുക. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി കഴിയുമ്പോൾ പട്ട,ഗ്രാമ്പു തുടങ്ങിയ എല്ലാവിധ മസാല ഐറ്റംസും ഇട്ടു കൊടുക്കണം. അതോടൊപ്പം ഒരുപിടി അളവിൽ മുന്തിരി,അല്പം ബദാം എന്നിവ കൂടി നെയ്യിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.പിന്നീട് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞെടുത്തതും,ഒരു പിടി അളവിൽ മല്ലിയിലയും, അല്പം ജിഞ്ചർ ഗാർലിക് പേസ്റ്റും ആ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്തുവച്ച തേങ്ങാപ്പാൽ കുക്കറിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ അളവിൽ നെയ്യും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കുക.
ഈയൊരു കൂട്ട് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കഴുകിവെച്ച ബിരിയാണി അരി കൂടി ചേർത്ത് മുകളിൽ ഒരു തക്കാളി നീളത്തിൽ അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് അടച്ചുവെച്ച് വേവിക്കാവുന്നതാണ്. കുക്കറിന്റെ വിസിൽ കളഞ്ഞ ശേഷം റൈസ് പതുക്കെ ഇളക്കിയെടുത്ത് സെർവ് ചെയ്യാവുന്നതാണ്. വളരെയധികം രുചികരമായ എന്നാൽ വ്യത്യസ്ത രുചിയിലുള്ള ഒരു റൈസ് ഐറ്റം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.