ഗുരുവായൂർ സ്റ്റൈൽ രസകാളൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം! Guruvayoor Temple Style Rasakalan Recipe

നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രുചിയിലുള്ള കറികളും പലഹാരങ്ങളുമായിരിക്കും ഉള്ളത്. അത്തരത്തിൽ ഗുരുവായൂർ ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് രസകാളൻ. കഴിക്കാൻ ഏറെ രുചിയുള്ള ഈയൊരു രസകാളൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.

Ingredients:

Vegetables:

  • Ash gourd (kumbalanga): 1 cup (diced)
  • Yam (chena): ½ cup (diced)
  • Raw banana: ½ cup (diced)

For the Coconut Paste:

  • Grated coconut: 1 cup
  • Cumin seeds: ½ tsp
  • Green chilies: 2-3
  • Turmeric powder: ½ tsp
  • Water: As needed (to grind)

Other Ingredients:

  • Thick curd or yogurt: 1 cup (well-beaten)
  • Tamarind pulp: 1 tbsp (adjust to taste)
  • Jaggery: 1 tsp (optional, for a mild sweetness)
  • Salt: To taste

For Tempering:

  • Coconut oil: 1 tbsp
  • Mustard seeds: ½ tsp
  • Fenugreek seeds: ¼ tsp
  • Dried red chilies: 2 (broken)
  • Curry leaves: 1 sprig

ആദ്യം തന്നെ രസകാളൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു വലിയ മുരിങ്ങക്കായ നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പയർ, കായ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മത്തങ്ങ, ഒരു ചെറിയ കഷണം കുമ്പളങ്ങ, പച്ചമുളക്, ഉള്ളി ഇത്രയുമാണ് ആവശ്യമായിട്ടുള്ള ചേരുവകൾ.

ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് മുരിങ്ങക്കായ ഒഴികെയുള്ള പച്ചക്കറികൾ ഇട്ടുകൊടുക്കുക. ശേഷം അല്പം ഉപ്പ്, മഞ്ഞൾപൊടി,പുളിവെള്ളം എന്നിവ കൂടി പച്ചക്കറികളിലേക്ക് ചേർത്ത് ഏറ്റവും മുകളിലായി മുരിങ്ങക്കായ കൂടി ചേർത്ത ശേഷം അല്പം നേരം അടച്ചുവെച്ച് വേവിക്കണം. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.

അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ മട്ട അരി ഇട്ട് വറുത്തെടുക്കുക. അതേ പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഉലുവ, ഉണക്കമുളക് എന്നിവ കൂടി ഇട്ട് ചൂടാക്കി എടുക്കണം. ശേഷം മിക്സിയുടെ ജാറിൽ ഒരു പിടി അളവിൽ തേങ്ങ വറുത്തുവെച്ച അരി,ഉലുവ, ഉണക്ക മുളക് ഒരു ടീസ്പൂൺ അളവിൽ വറുത്ത അരിപ്പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

കഷ്ണങ്ങൾ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് കാൽ കപ്പ് അളവിൽ തൈര് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കണം. ശേഷം തയ്യാറാക്കിവെച്ച അരപ്പു കൂടി കറിയിലേക്ക് ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുകും, ഉണക്കമുളകും, കറിവേപ്പിലയും താളിച്ച് അതുകൂടി കാളനിലേക്ക് ചേർത്തു കൊടുത്താൽ നല്ല രുചികരമായ രസകാളൻ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.