പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. Healthy tasty green peas curry

വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ചപ്പാത്തി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ഗ്രീൻപീസിന്റെ ഒരു പച്ച ചുവ ഉള്ളതിനാൽ തന്നെ പലർക്കും അത് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഗ്രീൻപീസ് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു കറി തയ്യാറാക്കാനായി ഉണക്ക ഗ്രീൻപീസ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത് ഓവർ നൈറ്റ് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം വെള്ളമെല്ലാം കളഞ്ഞ് കുതിർന്നുവന്ന ഗ്രീൻപീസ് കുക്കറിലേക്ക് ഇട്ട് അല്പം മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ഗ്രീൻപീസിന്റെ വേവ് നല്ല രീതിയിൽ ആയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അതല്ലെങ്കിൽ കറിക്ക് പച്ച ചുവ ഉണ്ടായിരിക്കും.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം സവാള ചെറുതായി അരിഞ്ഞെടുത്തതും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി,മല്ലിപ്പൊടി ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം വേവിച്ചുവെച്ച ഗ്രീൻപീസ് കൂടി മസാല കൂട്ടിലേക്ക് ചേർത്ത് നല്ല രീതിയിൽ കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ കുറച്ച് ചൂടുവെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. കറി വാങ്ങി വയ്ക്കുന്നതിനു മുൻപായി ഒരു പച്ചമുളക് കീറിയതും അല്പം കറിവേപ്പിലയും മുകളിൽ തൂവി കൊടുക്കുകയാണെങ്കിൽ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.