ഈ ഒരു വളം ഉണ്ടെങ്കിൽ തക്കാളിയും പച്ചമുളകും നിറയെ കായ്ക്കും. Home made fertilizer for green chilli and tomato

അടുക്കളതോട്ടത്തിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് പച്ചക്കറികൾ ആണ് തക്കാളിയും പച്ച മുളകും .വളരെ എളുപ്പത്തിൽ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യുന്നതാണിത് . നമ്മൾ നന്നായി വളപ്രയോഗം നടത്തിയാൽ ഒരുപാട് കായ്കൾ ഉണ്ടാകും, വീട്ടിലെ ആവശ്യത്തിനും പുറത്ത് കൊടുക്കാനും കഴിയും .

ചെറിയ തൈ ആവുമ്പോൾ തന്നെ നമ്മുക്ക് ഓരോ വളങ്ങൾ ഇടാം. ഈ പച്ചക്കറികൾക്ക് പ്രധാനമായും ഇടുന്ന ഒരു വളം നോക്കാം.മുളക് ചെടിയ്ക്കും തക്കാളി ചെടിയ്ക്കും നല്ല സൂര്യപ്രകാശം വേണം, വീട്ടിൽ തന്നെ തയ്യാറാക്കുന്ന വളം ഉപയോഗിച്ച് ചെടികളിൽ ഉണ്ടാകുന്ന പൂക്കൾ എല്ലാം നല്ല കായ്കൾ ആക്കാം. കൃഷി ചെയ്യുമ്പോൾ കുമ്മായം ചേർത്ത് മണ്ണിൽ കൃഷി ചെയ്യാം, വിത്ത് പാകി മുളപ്പിക്കുമ്പോൾ ഒരു തവണ മാത്രമേ മുളയ്ക്കൂ പിന്നെ മുളയ്ക്കുന്നതൊക്കെ ആരോഗ്യം ഇല്ലാത്തതു ആവും, വിത്ത് മുളയ്പ്പിക്കുന്നതിനു മുന്നേ സ്യൂഡോമോണസ് ലായനിയിൽ ഇട്ട് വെക്കുക.

സീഡിംഗ് ട്രേയിൽ വെച്ച് മുളപ്പിക്കുമ്പോൾ വേര് ഒന്നും പൊട്ടാതെ കിട്ടും.ചെടി വലുതാവുമ്പോൾ അതിന്റെ അടുത്ത് ഒരു കമ്പ് കുത്തി വെക്കാം, തക്കാളിയ്ക്ക് 8 മണിക്കൂർ സൂര്യപ്രകാശം വേണം.നന്നായി നനച്ചു കൊടുക്കണം, കാൽസ്യം കുറവ് ഉള്ളത് കൊണ്ട്. കുറച്ച് വെണ്ണീർ എടുക്കുക. ഇതിൽ മുട്ട തോട് പൊടിച്ചത് ഇടുക, കുറച്ച് വെള്ളം ഒഴിച്ച് നന്നായി പതപ്പിച്ച് എടുക്കാം, ചെടികൾ നന്നായി തഴച്ച് വളർന്ന് നല്ല വിളവ് തരുന്നു.

പച്ചകക്ക പൊടി ചെടിയ്ക്ക് കൊടുക്കുന്നത് നല്ലതാണ് മണ്ണിന്റെ പുളിപ്പ് മാറാൻ ഇത് സഹായിക്കും. ഇത് കാൽസ്യം കാർബണേറ്റ് ആണ്ഇലകൾ ചുരുളുന്നത് മാറ്റും. മണ്ണിലേക്ക് എല്ല്പൊടി ചാണകപ്പൊടി എല്ലാം ചേർക്കുക മണ്ണ് നന്നായി ഇളക്കി വെള്ളം ഒഴിക്കാം. ഇങ്ങനെ ചെയ്താൽ തക്കാളിയും പച്ചമുളകും മാത്രമല്ല എല്ലാ പച്ചക്കറികളും നന്നായി വളർന്ന് നല്ല വിളവ് തരും.