ഒരു സ്‌പൂൺ വെളിച്ചണ്ണയിലേക്ക് ഇതുകൂടി ചേർത്ത് ഇങ്ങനെ ചെയ്തു നോക്കൂ! കഫം വേരോടെ ഇളകി പോകാനുള്ള ഒറ്റമൂലി!! | Home Remedy for Cough
കുട്ടികളും മുതിർന്നവളും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചുമയും കഫക്കെട്ടും. ഇത് മാറാനായി നമ്മുടെ ഇംഗ്ലീഷ് മരുന്ന് എല്ലാം കഴിച്ചാലും പൂർണമായി ഇത് മാറാറില്ല. ഇനി മുതൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു ഒറ്റമൂലി എത്ര പഴകിയ കഫം ആണെന്ന് ഉണ്ടെങ്കിലും നമ്മുടെ ദേഹത്ത് നിന്ന് ഇളകി പോകാൻ സഹായിക്കും. അതിനായി ഒരു നാരങ്ങ എടുത്ത് അത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
ശേഷം ചെറിയ ഇഞ്ചി കഷ്ണങ്ങൾ എടുത്ത് നന്നായി ചതച്ച് അതും മാറ്റിവെക്കുക. ഇതുപോലെ തന്നെ കുറച്ചു വെളുത്തുള്ളി എടുത്ത് ചതച്ചു വെക്കുക. ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുക്കുക ആ വെള്ളത്തിലേക്ക് ഈയൊരു അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ച് വറ്റി തുടങ്ങുമ്പോൾ നമുക്ക് ഇതിലേക്ക് കുരുമുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം.
കുട്ടികൾക്ക് കൊടുക്കാനുള്ളതാണ് എന്നുണ്ടെങ്കിൽ കുരുമുളകുപൊടി ഒഴിവാക്കാം. അതുപോലെ തന്നെ മഞ്ഞൾപൊടി ഉപയോഗിക്കുമ്പോൾ നാച്ചുറൽ മഞ്ഞൾപൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇനി ഇത് തിളച്ചു കഴിഞ്ഞ് തീ ഓഫ് ആക്കി അത് അടച്ച് കുറച്ചുനേരം വെക്കുക. അങ്ങനെ ചെയ്യുമ്പോൾ ഇതിലെ എല്ലാ സത്തുകളും ആ ഒരു വെള്ളത്തിലേക്ക് ഇറങ്ങും. ശേഷം അരിച്ച് നമുക്ക് കുടിക്കാവുന്നതാണ്. ഒരു ദിവസം രണ്ട് നേരം പകുതി പകുതിയായി അങ്ങനെ മൂന്നുനാലു പ്രാവശ്യമായി കുട്ടികൾക്ക് കൊടുക്കുക.

ഇത് കണ്ടിന്യൂസ് ആയിട്ട് ഒരു മൂന്നു നാല് ദിവസം കുടിച്ചാൽ എത്ര വലിയ ചുമയും കഫക്കെട്ടും എല്ലാം മാറും. ഇനി നമ്മുടെ നെറ്റിയുടെ ഭാഗത്തും അതുപോലെ തന്നെ നെഞ്ചിലെല്ലാം എത്ര പഴയ കഫം ആണെന്നുണ്ടെങ്കിലും പോകാനായിട്ട് ഒരു ടിപ്പു കൂടിയുണ്ട് അതായത് ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അതിലേക്ക് കർപ്പൂരം പൊടിച്ചതും ചേർത്ത് കൊടുത്ത് അതൊന്ന് ചെറുതായി ഒന്ന് ചൂടാക്കുക. ശേഷം ഇത് ചൂടാക്കി കഴിഞ്ഞ് നേരെ ചൂടോടുകൂടി തന്നെ നെറ്റിയിലും നെഞ്ചിലും എല്ലാം പുരട്ടുക. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നും ബാക്കി വിവരങ്ങളും വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Home Remedy for Cough Credit : Ansi’s Vlog