.ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള കിഴങ്ങ് വർഗം ആണ് മധുരക്കിഴങ്ങ്, പണ്ട് വീടുകളിൽ ഒരുപാട് കൃഷി ചെയ്യുന്ന ഒന്നാണിത്, രാത്രിയിലെ ഭക്ഷണമായും വൈകുന്നേരം ചായയുടെ കൂടെയും ഇത് കഴിക്കാറുണ്ട് . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മധുര കിഴങ്ങ്,
മധുര കിഴങ്ങ് കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പെരുച്ചാഴി ശല്യം അല്ലെങ്കിൽ ഏതെങ്കിലും ജീവികൾ വന്ന് കിഴങ്ങ് നശിപ്പിക്കുന്നത്, ഇതിൻ്റെ ഉപദ്രവം ഇല്ലാതാക്കി എങ്ങനെ മധുരക്കിഴങ്ങ് കൃഷി ചെയ്യാം എന്ന് നോക്കാം.മൂന്ന് നാല് മാസം കൊണ്ട് വിളവ് എടുക്കാവുന്നതാണ് മധുരക്കിഴങ്ങ്.വീടിന് മുറ്റം കുറവായ വർക്കും
പെരുചാഴി,മുളളൻപന്നി ശല്യം ഉള്ളവർക്കും ഇത് വളരെ ഉപകാരമാണ്ടെറസിൻ്റെ മുകളിലും ഇങ്ങനെ ചെയ്യാം, ഇതിനായി ഒരു പെട്ടി എടുക്കുക. മീൻ വിൽക്കുന്ന പെട്ടിയോ അല്ലെങ്കിൽ പഴയ ഫ്രിഡ്ജിൻ്റെ പെട്ടിയോ എടുക്കാം.ഇതിലേക്ക് ശീമക്കൊന്നയുടെ ഇല വെക്കു,. ശീമകൊന്നയുടെ ഇല വളരെ നല്ല ഒരു വളമാണ്, ഇത് മണ്ണിൽ ചെടിയുടെ വേരോട്ടം കൂട്ടുന്നു.അടിയിലെ മണ്ണ് ഉറച്ച് പോകാതിരിക്കാൻ ഇങ്ങനെ ചെയ്യാം, വെണ്ണീര് ചേർത്ത മണ്ണ് ഇടുക.
ആദ്യം കുറച്ച് മണ്ണ് ഇടുക, അത് ലെവൽ ആക്കിയ ശേഷം വീണ്ടും മണ്ണ് ഇടാം, ഇത് ഇങ്ങനെ തുടരാം.ഇതിൻ്റെ മുകളിൽ ശീമക്കൊന്ന ഇടുക.വീണ്ടും മണ്ണ് ഇടുക, ഇതിൻ്റെ മുകളിൽ കുറച്ച് കോഴി വളവും ചാണകവും ഇടുക, കോഴി വളവും ചാണകവും അധികം ഇടുന്നത് ചെടിയ്ക്ക് നല്ലതല്ല.ഇതിന്റെ മുകളിൽ വീണ്ടും മണ്ണിടുക.മണ്ണ് ചെറുതായി ഇളക്കുക, എന്നിട്ട് മധുരം കിഴങ്ങ് നടുക.ഇത് ടെറസ്സിൽ വെക്കാം. അല്ലെങ്കിൽ പെരുച്ചാഴി ശല്യം ഇല്ലാത്ത സ്ഥലങ്ങളിൽ വെക്കുക, ഇതിൽ നന്നായി മധുരക്കിഴങ്ങ് പിടിക്കും. വീട്ടാവശ്യത്തിന് മധുരക്കിഴങ്ങ് പുറത്ത് നിന്ന് വാങ്ങേണ്ടി വരില്ല, മറ്റ് ജീവികൾ കൊണ്ട് പോവാതെ മുഴുവൻ കിഴങ്ങും നമ്മുക്ക് തന്നെ കിട്ടു