അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? How to remove rice bad thread
നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് അരിച്ചാക്ക് വാങ്ങിക്കൊണ്ട് വന്നാൽ അതിന്റെ നൂൽ അഴിച്ചെടുക്കുക എന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും എങ്ങിനെ അത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഇല്ല. അതുകൊണ്ട് തന്നെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുകയാണ് മിക്ക വീടുകളിലും പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ പകുതി എത്തിക്കഴിഞ്ഞാൽ നൂൽ സ്റ്റക്ക്
ആകാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ ചാക്കിന്റെ നൂൽ അഴിച്ചെടുക്കാനുള്ള ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചാക്കിന്റെ നൂൽ അഴിച്ചെടുക്കാനായി ആദ്യം തന്നെ നൂലിന്റെ അറ്റത്തുള്ള ഭാഗം കത്രിക ഉപയോഗിച്ച് ഒന്ന് കട്ട് ചെയ്യുക. ശേഷം കൈ ഉപയോഗിച്ച് അറ്റത്തുള്ള കുറച്ചുഭാഗം കെട്ടഴിച്ച് വിടുക. പിന്നീട് നൂല് ഒന്ന് വലിച്ച് വിടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ബാക്കിയുള്ള ഭാഗം അഴിഞ്ഞ് വരുന്നതാണ്. മിക്കവാറും രണ്ട് സ്ഥലങ്ങളിലായി ഇത്തരത്തിൽ നൂലിട്ട് വയ്ക്കാറുണ്ട്.
ആദ്യത്തേത് അഴിച്ച അതേ രീതിയിൽ തന്നെ രണ്ടാമത്തെ നൂലിന്റെ കെട്ടും എളുപ്പത്തിൽ അഴിച്ചെടുക്കാവുന്നതാണ്. ഒരു കാരണവശാലും മിഡിലിൽ എത്തുമ്പോൾ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുകയാണെങ്കിൽ കെട്ടഴിച്ചതിന്റെ ബാക്കിഭാഗം വലിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഈയൊരു രീതിയിലൂടെ നൂൽ അഴിച്ചെടുക്കാൻ സാധിക്കുന്നില്ല എങ്കിൽ മാത്രം കത്രിക ഉപയോഗിച്ച് കട്ട് ചെയ്യാവുന്നതാണ്. മിക്ക അരിയുടെ ചാക്കുകളും ഈയൊരു
രീതിയിൽ തന്നെയാണ് കെട്ടിട്ട് വയ്ക്കാറ്. അതുകൊണ്ടു തന്നെ സാവധാനം മുകളിൽ പറഞ്ഞ രീതിയിൽ അഴിച്ചെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ ചാക്കിൽ കട്ട് വീഴാതെ തന്നെ എളുപ്പത്തിൽ നൂൽ അഴിച്ചെടുക്കാനായി സാധിക്കും. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഈയൊരു രീതിയിലൂടെ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.