ഇനി ഉറുമ്പിനെ അകറ്റാൻ ഒരു ചെറുനാരങ്ങ മതി. How to rid ants naturally

ഇനി ഉറുമ്പിനെ അകറ്റാൻ ഒരു ചെറുനാരങ്ങ മതി. How to rid ants naturally

ധാരാളം ചെടികൾ ഉള്ള വീടുകളിൽ ഉണ്ടാകുന്ന പ്രശ്നം ആണ് ചെടികളിൽ വരുന്ന ഉറുമ്പ് ചെറിയ ഈച്ചകൾ ഇവയെല്ലാം .ഇതൊക്കെ ചെടിയുടെ ആരോഗ്യത്തെ നന്നായി ബാധിക്കും, കടകളിൽ നിന്ന് വാങ്ങുന്ന വളങ്ങൾ ഒന്നും ഉപയോഗിക്കാതെ വീടുകളിൽ തന്നെ ചെടികളിൽ വരുന്ന

പ്രാണികളെ അകറ്റാൻ ഒരു ഫെർട്ടിലൈസർ ഉണ്ടാകാം, ഇതിനായി ചെറുനാരങ്ങ ആണ് വേണ്ടത്, ഒരു ചെറുനാരങ്ങ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാകാം, ചെടികളിൽ വരുന്ന വെള്ളീച്ച മുഞ്ഞ തുടങ്ങിയ പ്രാണികളെ ഒഴിവാക്കാൻ മാത്രമല്ല, ചെടി നന്നായി വളരാനും ഇത് നല്ലതാണ്, ഇത് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു ചെറുനാരങ്ങ മുറിക്കുക, ഇത് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞ് ഒഴിക്കുക, മുക്കാൽ ഗ്ലാസ് വെള്ളത്തിൽ ഇത് മിക്സ് ചെയ്യാം, അര ലിറ്റർ വെള്ളത്തിൽ ഇത് ഒഴിക്കുക, ചെറുനാരങ്ങ നന്നായി മിക്സ് ചെയ്ത് മാത്രം ഒഴിക്കുക, ഇത് ഉടനെ ചെടിയുടെ ചുവട്ടിൽ ഒഴികരുത്ചെടിയുടെ ചുവട്ടിലെ മണ്ണ് മാറ്റുക, ഇനി ഇതിന് വെള്ളം ഒഴിച്ച് കൊടുക്കുക, ഇതിലേക്ക് ഡോളോമേറ്റ് ഇടുക, വീണ്ടും നന്നായി നനക്കുക,

ഒരു ദിവസം കഴിഞ്ഞ് എല്ല്പൊടി ഇതിന്റെ ചുറ്റും ഇടുക.ഓരോ ചെടിക്കും രണ്ട് ടേബിൾസ്പൂൺ എന്ന രീതിയിൽ ആണ് ചേർക്കേണ്ടത്, ഇനി മാറ്റി വെച്ച നാരങ്ങ നീര് ഇതിന് ചുറ്റും ഒഴിക്കുക.ഇത് ചെയ്യ്ത് കഴിഞ്ഞാൽ കറിവേപ്പ് ചെടിയൊക്കെ നന്നായി വളരും.ചെടികളിൽ വരുന്ന പ്രാണികളെ അകറ്റാൻ ഒരു പാത്രത്തിൽ അര ലിറ്റർ കഞ്ഞിവെള്ളം എടുക്കുക, ഇതിലേക്ക് ഒരു തുള്ളി വിം ഒഴിച്ച് നന്നായി പതപ്പിക്കുക, രണ്ട് തുള്ളി ചെറുനാരങ്ങ നീര് ചേർക്കുക, കാൽ ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഏത് കീടങ്ങൾ ആണെങ്കിലും പോവും, ഇത് ചെടികളിൽ സ്പ്രേ ചെയ്യുക, അല്ലെങ്കിൽ കൈ കൊണ്ട് തളിച്ച് കൊടുക്കാം, ഇത് ചെടിയുടെ അടിയിൽ കൊടുക്കരുത് ഇലകളിൽ മാത്രം തളിക്കുക.

How to rid ants naturally
Comments (0)
Add Comment