മിക്ക ആളുകളുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ചിതൽ.പ്രത്യേകിച്ച് കുറച്ച് പഴയ വീടൊക്കെ ആണെകിൽ ഉറപ്പായും ഉണ്ടാകും , നമ്മൾ കാണത്ത വീടിൻ്റെ പല ഭാഗത്തും ചിതൽ ഉണ്ടാകും, ഇതിനെ എത്ര നശിപ്പിച്ചാലും പിന്നെയും വരും, ചിതലിനെ പൂർണമായും ഒഴിവാക്കാൻ ആവശ്യമായ ഒരു സൊല്യൂഷൻ ഉണ്ടാക്കി നോക്കാം.ഇത് ഉണ്ടാകാൻ ആയി ആദ്യം ബേക്കിംഗ് സോഡ എടുക്കുക, ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.
ഒരു ലിറ്റർ ബേക്കിംഗ് സോഡ ആണ് എടുക്കേണ്ടത് അളവുകൾ എല്ലാം കൃത്യമായി എടുക്കുക..പിന്നെ വേണ്ടത് കായം ആണ്കാ, യത്തിൻ്റെ പൊടി ആണെകിൽ ഇത് പെട്ടന്ന് തന്നെ തയാറാക്കാം, ബേക്കിംഗ് സോഡ എടുത്ത പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ലിക്വിഡ് ഡിഷ് വാഷ് ഒഴിക്കുക, ഏത് കമ്പനി ഡിഷ് വാഷ് വേണമെങ്കിലും എടുക്കാം, ഇനി കായപ്പൊടി ഒരു ടേബിൾ സ്പൂൺ തന്നെ എടുക്കാം എല്ലാം ഒരേ അളവിൽ തന്നെ ആണ് എടുക്കേണ്ടത്,
കായപ്പൊടി കുറച്ച് കൂടിയാലും കുഴപ്പമില്ല.ഇത് ഇനി എല്ലാം കൂടെ മിക്സ് ചെയുക, ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക., കായപ്പൊടി പെട്ടന്ന് അലിയാൻ ആണ് ചൂട് വെള്ളം എടുക്കുന്നത് ഇത് നന്നായി മിക്സ് ചെയ്യുക .ഒട്ടും തന്നെ കട്ട വരാതെ നന്നായി മിക്സ് ചെയ്യാം .ഇത് ചൂട് ആറിയ ശേഷം ഒരു സ്പ്രേ ബോട്ടിലിലിലേക് മാറ്റുക.ഒന്നു അരിച്ച ശേഷം മാറ്റുന്നത് ആണ് നല്ലത് .
ചിതൽ മുഴുവനായും നശിപ്പിക്കാൻ ഉള്ള മിശ്രിതം തയ്യാർ.ആദ്യം ചിതൽ ഉള്ള സ്ഥലം നന്നായി വൃത്തിയാക്കുക.ശേഷം ഈ ലിക്വിഡ് സ്പ്രേ ചെയ്യാം .ചിതൽ പുറ്റ് ആണെകിൽ ഈ ലിക്വിഡ് ഒഴിച്ച് കൊടുത്താൽ മതി.ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഇത് ചെയ്യാം..