
വാളൻപുളി കുരു കളയാൻ എളുപ്പ വഴി; പുളി കറുത്തു പോകാതെ വർഷങ്ങളോളം സൂക്ഷിക്കാൻ ഇതുപോലെ ചെയ്യൂ How to Store Tamarind (Puli) Long-Term
Store puli for long : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുക്കള ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിലും മറ്റും ജീവിക്കുന്നവർക്ക് പുളി കിട്ടിയാലും അത് എങ്ങനെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല.
Raw Tamarind (Block/With Seeds)
Method: Airtight & Dry
- Remove seeds and fibers if you wish.
- Wrap in a clean dry cloth or paper.
- Store in an airtight glass jar or container.
- Keep in a cool, dry place (or in fridge during humid seasons).
Stays good for 1+ year
2. Tamarind Paste (Homemade)
Method: Cooked Paste
- Soak tamarind in warm water.
- Extract the pulp and boil it slightly until it thickens.
- Add a pinch of salt and 1 tsp gingelly oil (optional preservative).
- Cool and store in a sterilized glass jar.
- Refrigerate.
Stays fresh for 3–6 months in fridge
3. Freeze Method
- Make a thick paste from soaked tamarind.
- Pour into ice cube trays and freeze.
- Transfer cubes to a ziplock bag and store in freezer.

വളരെ എളുപ്പത്തിൽ പുളി എങ്ങനെ തോടുകടഞ്ഞ് വൃത്തിയാക്കി എടുത്ത് സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തോലോട് കൂടിയ പുളിയാണ് ലഭിക്കുന്നത് എങ്കിൽ രണ്ടോ മൂന്നോ ദിവസം വെയിലത്തിട്ട് അത് നല്ല രീതിയിൽ ഉണക്കിയെടുക്കണം. എന്നാൽ മാത്രമാണ് തോട് പെട്ടെന്ന് അടർത്തിയെടുക്കാനായി സാധിക്കുകയുള്ളൂ. ശേഷം ഒരു കോലോ മറ്റോ ഉപയോഗിച്ച് പുളിയുടെ തോട് പെട്ടെന്ന് അടർന്നു വരുന്ന രീതിയിൽ അടിച്ചെടുക്കാം.
ബാക്കി വരുന്ന തോട് കൈ ഉപയോഗിച്ച് തന്നെ വൃത്തിയാക്കി എടുക്കണം. ഈയൊരു രീതിയിൽ വൃത്തിയാക്കി എടുത്ത പുളി വീണ്ടും രണ്ടു ദിവസം കൂടി വെയിലത്ത് വച്ചിട്ട് ഉണക്കാം. അതിനുശേഷമാണ് പുളിക്കകത്തെ കുരു കളഞ്ഞെടുക്കേണ്ടത്. ഈയൊരു സമയത്ത് ധാരാളം നാരുകൾ ഉള്ള പുളിയാണെങ്കിൽ അതുകൂടി കളഞ്ഞെടുക്കണം. പുളിയിൽ നിന്നും കുരു എളുപ്പത്തിൽ അടർന്നു വരാനും ഒട്ടിപ്പിടിക്കാതിരിക്കാനുമായി ഒരു ഇടികല്ലിന് മുകളിൽ വലിയ ഒരു തടി ഉപയോഗിച്ച് തല്ലി കൊടുക്കുന്ന രീതിയാണ് കൂടുതൽ നല്ലത്.
അതല്ലെങ്കിൽ കത്തി ഉപയോഗിച്ചും പുളിയുടെ കുരു കളഞ്ഞെടുക്കാവുന്നതാണ്. കുരു കളഞ്ഞെടുത്ത പുളി നല്ലതു പോലെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. അതിനുശേഷം വലിയ മൺകലങ്ങൾ എടുത്ത് അതിനകത്തേക്ക് പുളി നിറച്ചു കൊടുക്കാവുന്നതാണ്. മാത്രമല്ല സിപ്പ് ലോക്ക് കവറുകളിലും പുളി കേടാകാതെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പുളി സൂക്ഷിച്ചു വയ്ക്കുമ്പോൾ അല്പം ഉപ്പു കൂടി പുളിക്ക് മുകളിലായി വിതറി കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : THOTTATHIL KITCHEN tips and tricks