പച്ചക്കറികളും പൂക്കളും കുലകുത്തി വളരാൻ ഇങ്ങനെ ചെയ്യൂ…എല്ലാ വീടുകളിലും അത്യാവശ്യമാണ് അടുക്കള തോട്ടം. വളരെ കുറച്ച് ചെടികൾ ആണെങ്കിലും സ്വന്തമായി കൃഷി ചെയ്യ്ത് കഴിക്കുന്നത് നല്ലതാണ്. കടകളിൽ കിട്ടുന്ന വിഷമിച്ച പച്ചക്കറികൾ നമുടെ ആരോഗ്യത്തിന് നല്ലതല്ല.പച്ചക്കറിചെടികൾ പോലെ നമ്മൾ വളർത്തുന്നതാണ് പൂച്ചെടികൾ.
വീടിൻ്റെ മുറ്റത്ത് തന്നെ പല പൂക്കൾ നിൽക്കുന്നത് നല്ല ഭംഗിയാണ്. എന്നാൽ ഇതൊക്കെ നന്നായി സംരക്ഷിക്കാൻ എല്ലാവർക്കും പറ്റുന്നില്ല. പലതരത്തിൽ ഉള്ള രോഗങ്ങളും ജീവികളും ചെടികൾ നശിപ്പിക്കുന്നു. ഇതൊക്കെ തടഞ്ഞ് ചെടികൾ എങ്ങനെ തഴച്ച് വളർത്താം എന്ന് നോക്കാം. ഇതിനായി അടുക്കളയിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം എടുക്കുക. ഇത് കുറച്ച് ദിവസം പുളിപ്പ് ഉള്ളത് ആയിരിക്കണം.
ഇതിലേക്ക് ഒരു സ്പൂൺ കാപ്പി പൊടി ചേർത്ത് കുറച്ച് ദിവസം അടച്ച് വെക്കുക. ഇനി ഇത് കുറച്ച് ദിവസം കഴിഞ്ഞ് വെള്ളത്തിൽ നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക. ഈ ചെടികളുടെ മുകളിൽ സ്പ്രേ ചെയ്യാം. കടയിൽ നിന്നും വളമൊന്നും വാങ്ങേണ്ട. ചെടി വളർച്ചയ്ക്ക് പലപ്പോഴും ഉപയോഗിക്കുന്നതാണ്. കറിവേപ്പിലയുടെ വളർച്ചയ്ക്ക് നല്ലതാണ്. കഞ്ഞിവെളളത്തിൽ ചാരം മിക്സ് ചെയിതിട്ട് മുളകിനോക്കെ ഒഴിക്കാം.
മുളക് ചെടിയ്ക്ക് ഉണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കും. കാപ്പി പൊടിയും വളരെ നല്ലതാണ്. ഇതിൽ നൈട്രജനും പൊട്ടാസ്യവും ഉണ്ടാകും. പൊട്ടാസ്യം ചെടികൾ പൂവിടാൻ നല്ലതാണ്. കാപ്പി പൊടി നല്ലത് എടുക്കണം. കാപ്പി ഉണ്ടാക്കി വേസ്റ്റ് വന്നത് എടുക്കരുത്.ചെടിയിൽ ഉണ്ടാകുന്ന അധികം ഇലകൾ എല്ലാം ഒഴിവാക്കുക. ഇല്ലെങ്കിൽ വളങ്ങൾ എല്ലാം ഇലകളിലേക്ക് പോവും. ചെടികൾ നന്നായി പൂക്കാൻ നല്ല സൂര്യപ്രകാശം വേണം. കഞ്ഞിവെളളത്തിലേക്ക് കാപ്പി പൊടി ഇട്ടത് ഒരു മിനറൽസ് ഉള്ള വളമാണ്. അമര ചെടിക്ക് ഇത് നേർപ്പിച്ച് ഒഴിക്കുക.
ഇതിൽ ധാരാളമായി പൂക്കൾ ഉണ്ടാകും. വീടുകളിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ ചിലവ് കുറച്ച് ഉണ്ടാകാവുന്ന വളമാണിത്മണ്ണൊക്കെ ഇളക്കി കളകൾ എല്ലാം പറിച്ചു മാറ്റാം. സപ്രേ ചെയ്യുമ്പോൾ ഇത് ആദ്യം അരിച്ച് മാറ്റണം.