ഇത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു വളമാണ്. ചെടികൾക്ക് അത്യാവശ്യമായ ധാരാളം മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നൈട്രജനും ഫോസ്ഫറസ് പൊട്ടാസ്യവും ധാരാളമായി ഉണ്ട്. ചെടികളുടെ വളർച്ചയ്ക്കും ഇത് വളരെ നല്ലതാണ്. ഈ ഒരു വളം ഉണ്ടാക്കാൻ ആദ്യം വീടുകളിൽ എല്ലാം ഉള്ള കഞ്ഞി വെള്ളം കുറച്ച് എടുക്കുക. ഇതിലേക്ക് പച്ചക്കറിയുടെ വേസ്റ്റ് ചേർക്കുക. ഉളളി തൊലി ഉരുളക്കിഴങ്ങ് തൊലി പഴത്തൊലി ഇവയെല്ലാം ചേർക്കുക. ഇതൊക്കേ ചെറുതായി കട്ട് ചെയ്ത് ചേർക്കണം. ഇതൊരു മൂന്ന് ദിവസം പുളിപ്പിക്കാൻ വെക്കുക. കുറച്ച് ബാഡ് സ്മെൽ ഉണ്ടാകും. കുറച്ച് ശർക്കര ഇട്ട് വെച്ചാൽ സ്മെൽ പോവും. ഇനി ഇത് എടുത്ത് ഉപയോഗിക്കുക. പച്ചക്കറിയുടെ
വേസ്റ്റ് ഇതിലേക്ക് നല്ലപോലെ അലിഞ്ഞ് ചേർന്നിട്ട് ഉണ്ടാകും. ഇത് നന്നായി ഇളക്കുക. വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ഉണ്ടാക്കാവുന്ന നല്ലൊരു ലിക്വിഡ് ഫെർട്ടിലൈസർ ആണിത്. അരിച്ച് എടുക്കാം. അരിക്കാതെ ചെടികൾക്ക് ഒഴിക്കരുത്. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നേർപ്പിക്കുക. ഇനി ഇതിലേക്ക് കുറച്ച് എപ്സം സാൾട്ട് ചേർക്കുക. ഇത് ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്നു. ചെടികളുടെ പച്ചപ്പ് കൂടുന്നു. പച്ചക്കറികളും പഴങ്ങളും ധാരാളമായി ലഭിക്കും. ഇത് ഏറ്റവും പ്രയോജനം റോസ് ചെടികൾക്കും തക്കാളി ചെടികൾക്കും മുളക് വർഗങ്ങൾക്കും ആണ്. ഒരു സ്പൂൺ കഞ്ഞി
വെള്ളത്തിലേക്ക് ഇടുക. ഇളക്കി യോജിപ്പിക്കുക. ഇത് പെട്ടന്ന് അലിഞ്ഞ് ചേരും. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ വാങ്ങാൻ കിട്ടും. ചെടികളുടെ മണ്ണ് ഇളക്കി കൊടുത്ത് കളകൾ ഉണ്ടെങ്കിൽ പറിച്ച് മാറ്റാം. ഇനി ഫെർട്ടിലൈസർ ഒഴിക്കാം. എല്ലാ പൂച്ചെടികൾക്കും ഇത് ഒഴിച്ച് കൊടുക്കുക. ചാണകപൊടിയോ എല്ല് പൊടിയോ ഉണ്ടെങ്കിൽ അതും ഇട്ട് കൊടുക്കാം. ജമന്തി പൂക്കൾ ഉണ്ടാകാൻ ഇത് നല്ലതാണ്. ഇത് ചുവട്ടിൽ ഒഴിക്കാം. അല്ലെങ്കിൽ സ്പ്രേ ചെയ്യാം. ഇതിൽ ബാക്കി വരുന്ന വേസ്റ്റ് ഒരു ബോട്ടിലിൽ ഇട്ട് അതിന്റെ മുകളിൽ കുറച്ച് ചകിരി ചോറും ഇട്ട് വെച്ചാൽ അത് നല്ല ഒരു കമ്പോസ്റ്റ് ആയി മാറും.