ഒരു ഗ്ലാസ് എടുക്കാൻ ഉണ്ടോ?? കോവൽ കൊലകുത്തി കായ്ക്കും,ഉറപ്പാണ് ഫലം ,ഈ സൂത്രം ട്രൈ ചെയ്യൂ Ivy Gourd (Coccinia Grandis) Cultivation Guide
കോവയ്ക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വലിയ രീതിയിൽ പരിചരണം ഒന്നും നൽകിയില്ലെങ്കിലും എളുപ്പത്തിൽ പടർന്നു കിട്ടുന്ന ഒരു ചെടിയാണ് കോവൽ. എന്നാൽ പലർക്കും കോവൽചെടി എങ്ങനെ നട്ടുപിടിപ്പിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന കോവൽ ചെടി വളർത്തിയെടുക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.
Ideal Growing Conditions
✅ Climate: Grows well in tropical & subtropical regions.
✅ Temperature: 20°C – 35°C for best growth.
✅ Rainfall: Requires moderate water but cannot tolerate waterlogging.
✅ Sunlight: Needs 6-8 hours of direct sunlight.
🌱 2️⃣ Best Soil for Ivy Gourd Farming
✔️ Well-drained loamy or sandy loam soil with high organic matter.
✔️ pH level: 6.0 – 7.5 (slightly acidic to neutral).
✔️ Avoid saline and waterlogged soils.
🌿 3️⃣ Propagation Methods
✅ Stem Cuttings (Most Common & Faster Yielding)
- Use 15-20 cm long cuttings from a healthy mother plant.
- Cuttings should have 2-3 nodes.
- Rooting takes 10-15 days under proper moisture.
✅ Seed Propagation (Slow Growth)
- Not commonly used because seed germination is slow and unpredictable.
- Plants take longer (1-2 years) to bear fruits compared to cuttings.
🌾 4️⃣ Planting & Spacing
✔️ Spacing: 1.5 – 2 meters apart in rows.
✔️ Trellis Support: Use stakes, poles, or netting for vine climbing.
✔️ Best Time to Plant:
ആദ്യം തന്നെ കോവൽച്ചെടി വളർത്താൻ ആവശ്യമായ തണ്ട് ചെടിയിൽ നിന്നും മുറിച്ചെടുക്കണം. അത്യാവശ്യം മൂത്ത എന്നാൽ പഴക്കം ചെല്ലാത്ത രീതിയിലുള്ള തണ്ടാണ് അതിനായി തിരഞ്ഞെടുക്കേണ്ടത്. അതിനുശേഷം ഉപയോഗിക്കാത്ത പേപ്പർ ഗ്ലാസുകൾ വീട്ടിലുണ്ടെങ്കിൽ അതിലാണ് ചെടി നട്ടു പിടിപ്പിക്കേണ്ടത്. ആദ്യം തന്നെ പേപ്പർ ഗ്ലാസിന്റെ ചുവട്ടിലായി ഒരു ചെറിയ ഓട്ട ഇട്ടു കൊടുക്കുക.
എന്നാൽ മാത്രമേ വേര് താഴേക്ക് നല്ല രീതിയിൽ പിടിച്ചു കിട്ടുകയുള്ളൂ. ശേഷം ജൈവ വളക്കൂട്ട് മിക്സ് ചെയ്ത് തയ്യാറാക്കിയ മണ്ണ് ഗ്ലാസ്സിലേക്ക് നിറച്ചു കൊടുക്കുക. അല്പം വെള്ളം കൂടി മണ്ണിലേക്ക് സ്പ്രേ ചെയ്തു കൊടുക്കണം. അതിനുശേഷം മുറിച്ചുവെച്ച തണ്ട് ഗ്ലാസിന്റെ നടുക്കായി നട്ടുപിടിപ്പിക്കുക.ഈയൊരു രീതിയിൽ കുറച്ച് ദിവസം വയ്ക്കുകയാണെങ്കിൽ തന്നെ ചെടിയിൽ നിന്നും വേരെല്ലാം താഴോട്ട് ഇറങ്ങി കിട്ടുന്നതാണ്. ഇടയ്ക്കിടയ്ക്ക് അല്പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കേണ്ടതായി വരും. വേര് മണ്ണിലേക്ക് നല്ലതുപോലെ പിടിച്ചു കഴിഞ്ഞാൽ അത് റീപ്പോട്ട് ചെയ്യാവുന്നതാണ്. അതിനായി ഒരു ഗ്രോബേഗോ അല്ലെങ്കിൽ പോട്ടോ എടുത്ത് അതിൽ ഒരു ലയർ കരിയില നിറച്ചു കൊടുക്കുക.

മുകളിലായി ജൈവവളക്കൂട്ട് മിക്സ് ചെയ്ത് തയ്യാറാക്കിയ മണ്ണ് നിറച്ചു കൊടുക്കണം. വീണ്ടും ഒരു ലയർ മണ്ണ്, കരിയില എന്നീ രീതിയിൽ ഗ്രോബാഗിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചു കൊടുക്കുക. ശേഷം അല്പം വെള്ളം കൂടി മണ്ണിലേക്ക് ഒഴിച്ച് കൊടുക്കണം. പേപ്പർ ഗ്ലാസിൽ നിന്നും നട്ടുപിടിപ്പിക്കാൻ ആവശ്യമായ തണ്ട് എടുക്കുന്നതിന് മുൻപായി അല്പം വെള്ളം തൂവി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം റീപോട്ട് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടി എളുപ്പത്തിൽ വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.