കൊതിയൂറും നാടൻ മാമ്പഴ പുളിശ്ശേരി രുചി ഒട്ടും ചോരാതെ ഉണ്ടാക്കാം; സ്വാദ് കൊണ്ട് വീണ്ടും തയ്യാറാക്കും..!! | Jackfruit Seed Powder Recipe

Mambazha Pulissery Recipe : പഴുത്ത മാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലതരം വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതലായും പഴുത്ത മാങ്ങ ഉപയോഗപ്പെടുത്തി ജ്യൂസും, ഐസ്ക്രീമുമെല്ലാം തയ്യാറാക്കാനാണ് ഇന്ന് കൂടുതൽ പേർക്കും താൽപര്യം. അതേസമയം പണ്ടുകാലങ്ങളിൽ ചെറിയ മധുരമുള്ള മാമ്പഴം ലഭിച്ചു കഴിഞ്ഞാൽ അത് ഉപയോഗിച്ച് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് പലർക്കും അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല.

അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു മാമ്പഴ പുളിശ്ശേരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നന്നായി പഴുത്ത ചെറിയ മാങ്ങകളാണ് മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തോല് പൂർണ്ണമായും കൈ ഉപയോഗിച്ച് തന്നെ എടുത്ത് കളയുക. ഒരു മൺചട്ടിയെടുത്ത് അതിലേക്ക് വൃത്തിയാക്കി വെച്ച മാമ്പഴങ്ങൾ നിരത്തി മുക്കാൽ ടീസ്പൂൺ അളവിൽ മുളകുപൊടി അതേ അളവിൽ കുരുമുളകുപൊടി കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി അല്പം ഉപ്പ് ഒരു കപ്പ് അളവിൽ വെള്ളം എന്നിവ ഒഴിച്ച് വേവിക്കാനായി വയ്ക്കുക.

മാങ്ങ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ ഫ്ലെയിം കുറച്ച് ഒരു അഞ്ചു മിനിറ്റ് നേരം കൂടി നല്ലതുപോലെ വേവിച്ചെടുക്കുക. ഈ സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ജീരകവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരികളല്ലാത്ത രീതിയിൽ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച അരപ്പ് കറിയിലേക്ക് ഒഴിച്ച് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പുളിയുള്ള മോര് ഒരു കപ്പ് അളവിൽ ഒഴിച്ചു കൊടുക്കുക.

മോര് ഒഴിച്ചു കഴിഞ്ഞാൽ പിന്നീട് കറി തിളക്കേണ്ട ആവശ്യമില്ല. അടുത്തതായി കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാൻ ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ച് ചൂടായി വന്നു കഴിഞ്ഞാൽ കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. താളിപ്പ് കൂടി കറിയിലേക്ക് ചേർത്തു കഴിഞ്ഞാൽ നല്ല ചൂടോടുകൂടി തന്നെ രുചികരമായ മാമ്പഴ പുളിശ്ശേരി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mambazha Pulissery Recipe Credit : Sreejas foods

Jackfruit Seed Powder Recipe
Comments (0)
Add Comment