പച്ച ചക്കകൊണ്ട് ഇത്രയും വസ്തുക്കൾ ഉണ്ടാക്കാമോ; ഈയൊരു രീതിയിൽ വർഷങ്ങളോളം ഉണക്കി സൂക്ഷിക്കാം..!! | Jackfruit Seed Powder Recipe

Jackfruit Seed Powder Recipe : നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി കാണപ്പെടുന്ന ചക്ക പുറംനാടുകളിൽ വളരെയധികം വില കൊടുത്തു വേണം വാങ്ങാൻ എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് ഒരു വലിയ ബിസിനസ് തന്നെ വേണമെങ്കിൽ കെട്ടിപ്പടുക്കാം. ചക്കച്ചുള ഉണക്കി സൂക്ഷിക്കുന്ന രീതികളെ പറ്റി ഇന്നത്തെ കാലത്ത് അധികമാർക്കും അറിയുന്നുണ്ടാവില്ല. എന്നാൽ അതിനെ ഒരു ബിസിനസ് ആക്കി മാറ്റി വലിയ രീതിയിൽ ലാഭം ഉണ്ടാക്കുന്ന രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.

പച്ച ചക്ക ഉണക്കി സൂക്ഷിക്കാൻ പണ്ടുകാലങ്ങളിൽ പുഴുങ്ങി വെയിലത്ത് ഉണക്കി ഇടുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് ടെക്നോളജി വളരെയധികം വളർന്ന ഈ കാലത്ത് ചക്ക ഉണക്കുന്നതിനും അത് പ്രിസർവ് ചെയ്യുന്നതിനുമെല്ലാം വ്യത്യസ്ത രീതികളാണ് ഉപയോഗപ്പെടുത്തുന്നത്. മെഷീൻ ഉപയോഗപ്പെടുത്തി ചക്കച്ചുളകൾ വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സാധിക്കും. അതിനായി വലിയ ക്വാണ്ടിറ്റിയിൽ പച്ച ചക്ക വാങ്ങിയോ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും കണ്ടെത്തിയോ അതിന്റെ ചുളകൾ മാത്രമായി വൃത്തിയാക്കി എടുക്കുക.

ചക്കച്ചുളകൾ മാത്രമല്ല ചക്ക വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന കുരുവും ചുട്ടെടുത്തോ അല്ലെങ്കിൽ പുഴുങ്ങിയെടുത്തോ എല്ലാം ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. ചക്കച്ചുളകൾ വൃത്തിയാക്കിയ ശേഷം അവ നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. കൂടുതൽ അളവിൽ ചക്ക ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മെഷീൻ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അരിഞ്ഞുവെച്ച ചക്കച്ചുളകൾ മെഷീനിൽ നിരത്തി അത് ഡ്രൈ ചെയ്തെടുക്കുക. ഇത്തരത്തിൽ ഡ്രൈ ചെയ്തെടുക്കുന്ന ചക്കച്ചുളകൾ പാക്കറ്റ് രൂപത്തിലാക്കി കടകളിൽ കൊണ്ടുപോയി വിൽക്കാവുന്നതാണ്.

എക്സ്പോർട്ട് ക്വാളിറ്റിയിലാണ് ഇവ ഉണക്കിയെടുക്കുന്നത് എങ്കിൽ പുറംനാടുകളിലേക്കും വിൽക്കാനായി സാധിക്കുന്നതാണ്. ഇതേ രീതിയിൽ തന്നെ ചക്കക്കുരു ചൂടാക്കി എടുത്തോ അല്ലെങ്കിൽ പുഴുങ്ങിയ ശേഷം വെള്ളമെല്ലാം പൂർണമായും കളഞ്ഞ് പാക്കറ്റുകൾ ആക്കിയോ എല്ലാം വിപണിയിൽ എത്തിക്കുകയാണെങ്കിൽ വലിയ ഒരു മാർക്കറ്റിങ്ങിന്റെ സാധ്യതയാണ് അവിടെ തുറക്കപ്പെടുന്നത്. ഈയൊരു ബിസിനസ് ആശയത്തെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jackfruit Seed Powder Recipe Credit : Village Real Life by Manu

Jackfruit Seed Powder Recipe
Comments (0)
Add Comment