ചക്ക കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ പലപ്പോഴും ഉപയോഗിക്കാതെ കളയുന്നതാണ് ചക്കക്കുരു. ഇതിൻ്റെ ഗുണങ്ങൾ പലർക്കും അറിയില്ല. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പലതരം പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പല രോഗങ്ങൾ വരാതിരിക്കാൻ ചക്കക്കുരു നല്ലതാണ്.
പലതരം വിഭവങ്ങൾ ചക്കക്കുരു ഉപയോഗിച്ച് ഉണ്ടാക്കാം. ചക്കക്കുരു കറികളിൽ ഇടുന്നത് വളരെ നല്ലതാണ്. ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി വിഭവം നമുക്കിവിടെ പരിചയപ്പെടാം. ഇത് ഉണ്ടാക്കി നോക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചക്കക്കുരു കൊണ്ട് അവിലോസ് പൊടിയാണ് ഉണ്ടാക്കുന്നത്. അവിലോസ് പൊടിയിൽ നിന്നാണ് അവിലോസ് ഉണ്ട ഉണ്ടാക്കുക. കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന ഒരു പലഹാരം ആണിത് ആദ്യം ചക്കക്കുരു നന്നായി പുഴുങ്ങി കുറച്ച് സമയം വെയിലിൽ വെച്ച് ഉണക്കുക. അധിക സമയം വെക്കണ്ട. ഇതിലെ വെള്ളം എല്ലാം പോവണം. ഇതിനു ശേഷം തൊലി കളയാം.
പുറത്ത് ഉള്ള തൊലി മാത്രം കളയാം. ഉള്ളിലെ കറുത്ത തൊലി കളഞ്ഞിലേലും പ്രശ്നമില്ല. ഇതിലേക്ക് കുറച്ച് ചെറിയ ഉളളി അരിയുക. ചക്കക്കുരു പൊടിച്ച് എടുക്കാം. കുറച്ച് ജീരകം, എള്ള്, തേങ്ങ എടുക്കുക. തേങ്ങ കുറച്ച് കൂടുതൽ എടുത്താൽ ടേസ്റ്റ് കൂടും. തേങ്ങ ചെറിയ ഉളളി, ജീരകം, എള്ള് ഇവ ചക്കക്കുരു പൊടിച്ചതിലേക്ക് ഇടാം. ചക്കക്കുരു കുറച്ച് തരികളായി പൊടിച്ചാൽ മതി. അവിലോസ് പൊടി അങ്ങനെ ആണ് ഉണ്ടാവുക.
ഇതൊക്കെ മിക്സ് ചെയ്യുക. ഇത് നന്നായി കൈകൊണ്ട് കുഴയ്ക്കുക. ഇത് ഒരുമിച്ച് കൂട്ടി ഇടുക. അര മണിക്കൂർ വെക്കാം. ശേഷം നന്നായി വറുത്ത് എടുക്കുക. ഇത് പൊടി ആവുന്നത് വരെ നന്നായി വറുക്കുക. സാധാരണ അവിലോസ് പൊടി പോലെ റെഡിയാവണം. ഇത് തയ്യാർ ആവുമ്പോൾ നല്ല മണം വരും. നല്ല ടേസ്റ്റ് ഉണ്ടാകും. ഇതിലേക്ക് കുറച്ച് ശർക്കര പാനി ഒഴിച്ച് ഉരുട്ടി എടുത്താൽ അവിലോസ് ഉണ്ട റെഡി.