കിടിലൻ രുചിയിൽ ഒരു തക്കാളി കറി തയ്യാറാക്കാം! Simple Tomato Curry Recipe

മിക്ക വീടുകളിലും എല്ലാ ദിവസവും ചോറിനോടൊപ്പം എന്ത് കറി ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ചിലപ്പോഴെങ്കിലും ചോറിനോടൊപ്പം കൂടുതൽ സമയമെടുത്ത് തയ്യാറാക്കുന്ന കറികൾ ഉണ്ടാക്കാനായി സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക്

Ingredients

For the Curry:

  • Tomatoes: 4 large (ripe and juicy, chopped)
  • Onion: 1 medium (finely chopped)
  • Green chilies: 2-3 (slit or chopped)
  • Garlic: 3-4 cloves (minced or chopped)
  • Ginger: 1-inch piece (grated or finely chopped)
  • Turmeric powder: ½ tsp
  • Red chili powder: 1 tsp (adjust to spice level)
  • Coriander powder: 1½ tsp
  • Garam masala: ½ tsp (optional)
  • Coconut milk (optional): ½ cup
  • Salt: To taste
  • Water: ½ – 1 cup (depending on desired consistency)

For Tempering:

  • Coconut oil or vegetable oil: 2 tbsp
  • Mustard seeds: 1 tsp
  • Curry leaves: 1 sprig
  • Dry red chilies: 2 (optional)

ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കടുക്, ഉലുവ, ഉഴുന്ന് എന്നിവയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തതും, കറിവേപ്പിലയും ഇട്ട് ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുത്തത് കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. എല്ലാ കൂട്ടുകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച തക്കാളി കഷ്ണങ്ങൾ ചേർത്തു കൊടുക്കുക. ശേഷം എരുവിന് ആവശ്യമായ മുളകുപൊടി,

അല്പം മഞ്ഞൾപൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. പിന്നീട് തക്കാളി കറി അൽപ്പനേരം അടച്ചുവെച്ച് വേവിക്കണം. തക്കാളി നല്ലതുപോലെ വഴണ്ട് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് അല്പം ശർക്കര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം കറിയുടെ കൺസിസ്റ്റൻസി അനുസരിച്ച് കുറുക്കുക്കയോ അല്ലെങ്കിൽ അല്പം വെള്ളമൊഴിച്ച് നീട്ടുകയോ ചെയ്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ചോറ്, ചപ്പാത്തി, മറ്റു പലഹാരങ്ങൾ എന്നിവയോടൊപ്പമെല്ലാം രുചികരമായി വിളമ്പാവുന്ന ഒരു കറിയുടെ കൂട്ടാണ് ഇത്. മാത്രമല്ല കൂടുതലായും തക്കാളി മാത്രമാണ് ഈ ഒരു കറി തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.