
നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! ഉണക്കച്ചെമ്മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കൂ; അസാധ്യ രുചിയാ.!! Kerala-Style Dried Shrimp Fry | Unakka Chemmeen Varuthathu
Keralastyle dried shrimp fry recipe : ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് ചമ്മന്തി പൊടിയും മറ്റും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കാറുള്ള കറികളിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കചെമ്മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക.

Ingredients:
- Dried shrimp (unakka chemmeen) – ½ cup
- Shallots (cheriya ulli) – 10–12, thinly sliced
- Garlic – 4–5 cloves, crushed
- Green chilies – 2, slit
- Dried red chilies – 2
- Curry leaves – 2 sprigs
- Turmeric powder – ¼ tsp
- Chili powder – 1 to 1½ tsp (adjust to taste)
- Black pepper powder – ½ tsp (optional, for kick)
- Grated coconut (optional) – 2 tbsp (for texture)
- Coconut oil – 2–3 tbsp
- Salt – very little (dried shrimp already salty)
അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഉണക്ക ചെമ്മീനിൽ ഉപ്പ് ഉള്ളതുകൊണ്ടു തന്നെ വളരെ കുറച്ചു മാത്രമേ പിന്നീട് ചേർത്തു കൊടുക്കേണ്ട ആവശ്യമുള്ളൂ. ഈയൊരു കൂട്ട് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ വൃത്തിയാക്കിയ ചെറിയ ഉള്ളി ഇട്ട് കൊടുക്കുക.
അതോടൊപ്പം മൂന്നോ നാലോ വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് കറിവേപ്പില എന്നിവ കൂടി ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം. ഈയൊരു കൂട്ട് മാറ്റിവെച്ച ശേഷം അതേ ജാറിലേക്ക് ഒരു തക്കാളി അരിഞ്ഞത് കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്കച്ചെമ്മീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ചെമ്മീൻ നല്ല രീതിയിൽ ഫ്രൈ ആയി കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തുമാറ്റാവുന്നതാണ്.
അതിലേക്ക് നേരത്തെ ക്രഷ് ചെയ്തുവച്ച ഉള്ളിയുടെ കൂട്ടും കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തക്കാളിയുടെ പേസ്റ്റ് കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കി സെറ്റാക്കി എടുക്കുക. വറുത്തുവെച്ച ചെമ്മീൻ ഈ ഒരു കൂട്ടിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. ഇപ്പോൾ നല്ല രുചികരമായ ഉണക്കച്ചെമ്മീൻ റോസ്റ്റ് റെഡിയായി കഴിഞ്ഞു. ചൂട് ചോറിനോടൊപ്പം രുചികരമായി വിളമ്പാവുന്ന ഒരു സൈഡ് ഡിഷ് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tasty kitchen house