എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യം ആണ്. ചെറിയ രീതിയിൽ എങ്കിലും പാചകത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത് നല്ല കാര്യമാണ്. അധികം സമയവും പൈസയും ചിലവില്ലാതെ ഇത് ചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പച്ചമുളക്. വീട്ടിലെ ആവശ്യത്തിന് ഉള്ള പച്ചമുളക് പുറത്ത് കടകളിൽ നിന്ന് വാങ്ങാതെ ഫ്രഷ് ആയി ചെടിയിൽ നിന്ന് പറിച്ച് ഉപയോഗിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്.
പച്ചമുളക് കൃഷിയിൽ വലിയ ഒരു പ്രശ്നമാണ് വെളളിയീച്ച കുരുടീച്ച തുടങ്ങിയവ. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാനുളള ചില വളങ്ങൾ നോക്കാം. പച്ചമുളക് കൃഷിക്ക് നല്ല വിത്തുകൾ തിരഞ്ഞെടുക്കണം. ചകിരി പൊടിയും ചാണകപ്പൊടി എടുത്ത് മിക്സ് ചെയ്ത് ഇതിലേക്ക് വിത്ത് പാകാം. വിത്തുകൾ മുളച്ച് 2 ഇല വരുമ്പോൾ ഇത് മാറ്റി കുഴിച്ചിടാം. വളങ്ങൾ മിക്സ് ചെയ്ത മണ്ണിൽ കുറച്ച് കുമ്മായം വിതറുക. വേപ്പിൻ പിണ്ണാക്ക്, ചകിരി ചോറ് എല്ല് പൊടി മണ്ണിൽ മിക്സ് ചെയ്യുക. ട്രൈക്കോഡോർമ്മ വേര് ചീയാതിരിക്കാൻ നല്ലതാണ്. വിത്തുകൾ ഒരു മണിക്കൂർ സ്യൂഡോമോണസ് ലായനിയിൽ മുക്കി വെക്കുകയാണെങ്കിൽ നല്ല രോഗപ്രതിരോധശേഷി കിട്ടുന്നു. രണ്ടാഴ്ച്ച ഇടവേളയിൽ വളപ്രയോഗം നടത്തണം.
കീടബാധ കുറയ്ക്കാൻ വേപ്പെണ്ണ വെളുത്തുള്ളി എമൾഷൻ സ്പ്രേ ചെയ്യുക. സ്യൂഡോമോണസ് സ്പ്രേ ചെയ്യാം. മറ്റൊരു വളം ഉണ്ടാക്കാം. കടലപിണാക്ക് എടുത്ത് അതിലേക്ക് കഞ്ഞിവെള്ളം ഒഴിക്കുക. ഇത് മൂന്ന് ദിവസം പുളിപ്പിക്കാൻ വെക്കുക. ഇതിലേക്ക് ചാരം ചേർക്കുക. ആഴ്ച്ചയിൽ ഒരുവട്ടം ഇത് കൊടുക്കാം. ഇത് വെള്ളത്തിൽ നേർപ്പിച്ച് കൊടുക്കാം. ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കുക. വളം ഒഴിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പൂക്കൾ ഒന്നും കൊഴിയാതെ മുളക് കിട്ടും. ചെടിയ്ക്ക് ഒരു താങ്ങ് കൊടുക്കാം. ഇത് എല്ലാ ചെടികൾക്കും ഒരുപോലെ കൊടുക്കാം.