കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. Koovapodi Drink Recipe (Arrowroot Drink)

കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. ഷുഗർ പേഷ്യന്റിനും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു.

ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം. കോളറ, വയറിളക്കം എന്നീ അസുഖങ്ങളാൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കൂവ അരച്ച് വെള്ളത്തിൽ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ കൊടുക്കുക.

പതിവായിരുന്നു. ഇത്തരക്കാർക്ക് മറ്റ് ആഹാരങ്ങൾ ദഹിക്കാതെ വരുമ്പോൾ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകിയിരുന്നു. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. യൂറിൻ ഇൻഫെക്ഷൻ കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും വളരെ നല്ലതാണ്. വളരെയധികം പോഷക ഗുണങ്ങളുള്ള ഡ്രിങ്ക് എല്ലാവരും ഉപയോഗിച്ചു നോക്കണം.കൂവപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കുക.പാലിലും കലക്കാം ഒരു നുള്ളു ഉപ്പിട്ട് നന്നായിട്ട് കലക്കി എടുക്കുക. അടുപ്പിൽ വച്ച് മീഡിയം ഫ്ലൈമിൽ ഇത് നന്നായിട്ട് കുറുക്കിയെടുക്കാം. നന്നായിട്ട് കുറുകിയ കൂവപ്പൊടി കുറച്ചു പാലൊഴിച്ച് തണുക്കാനായി മാറ്റിവെക്കാം.

ഒരു റോബസ്റ്റ പഴം ഇട്ട് നന്നായിട്ട് അടിച്ചെടുക്കാം. മധുരം ആവശ്യമുള്ളവർ പഞ്ചസാര ചേർത്ത് അടിച്ചെടുക്കാവുന്നതാണ് ഇവിടെ ഷുഗർ പേഷ്യന്റിനു വേണ്ടി ഉണ്ടാക്കുന്നതുകൊണ്ടാണ് ഞാൻ പഴം ചേർത്ത് ആ പഴത്തിന്റെ മധുരം മാത്രമായിട്ട് എടുക്കുന്നത്. ഒരു ഫ്ലേവറിനും കളറിനും വേണ്ടി പിസ്തയുടെ ഫ്ലേവർ ആണ് ഞാൻ ഉപയോഗിച്ചത് . ഇതിൽ കുറച്ച് ഡ്യൂട്ടി ഫ്രൂട്ടിയൊക്കെ ഇട്ട് അലങ്കരിച്ച് എടുക്കാം. വേണമെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള നട്സ് ഇട്ട് അലങ്കരിച്ചെടുക്കാവുന്നതാണ്.എന്റെ ഈ വീഡിയോ എല്ലാവരും കണ്ടു നോക്കണം ഡ്രിങ്കിന്റെ നല്ലൊരു കളറും ഉണ്ടാക്കുന്ന വിധവും എല്ലാം നന്നായിട്ട് മനസ്സിലാകും. എന്റെ ഈ വീഡിയോ ഇഷ്ടമായാൽ എല്ലാവരും സബ്സ്ക്രൈബ് ലൈക്കും ചെയ്യണം.

Koovapodi Drink Recipe (Arrowroot Drink)
Comments (0)
Add Comment