ഫ്രൈഡ് ചിക്കൻ ഇഷ്ടമില്ലാത്തതായി ആരാനുള്ളത്? കിടിലൻ രുചിയിൽ കൊറിയൻ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാം !!

korean style fried chicken recipe: ഇപ്പോൾ ട്രെൻഡിംഗ് ആയടുള്ള ഒരു ഡിഷാണ് ഫ്രൈഡ് ചിക്കൻ. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഫ്രൈഡ് ചിക്കൻ ഒരു കൊറിയൻ സ്റ്റൈലിൽ നമുക്ക് ഉണ്ടാക്കി നോക്കിയാലോ

ചേരുവകൾ

  • ചിക്കൻ
  • ഇഞ്ചി
  • പച്ച മുളക്
  • വെളുത്തുള്ളി
  • മോര് – 100 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 1 സ്പൂൺ
  • മുളക് പൊടി – 1 സ്പൂൺ
  • സോയ സോസ്
  • മസ്റ്റാർഡ് സോസ്
  • കോൺ ഫ്ലോർ
  • മൈദ പൊടി
  • ആട്ട പൊടി
  • ഓയിൽ
  • സവാള
  • ഇടിച്ച മുളക്
  • ചില്ലി സോസ്
  • മല്ലിയില
  • സ്പ്രിംഗ് ഓണിയൻ
  • സെസമേ സീഡ്‌സ്

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത ശേഷം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. ഇനി കഴുകി വൃത്തിയാക്കി ചിക്കൻ വെള്ളം ഊറ്റാൻ വെക്കുക. അരച്ച് എടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് മുളകു പൊടി കുരുമുളകു പൊടി ആവശ്യത്തിന് ഉപ്പ് മസ്റ്റാർഡ് സോസ് സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

ഇനി കോട്ടിംഗ് ഉണ്ടാക്കാനായി മൈദ പൊടിയും കോൺഫ്ലവറും മിക്സ് ചെയ്യുക. ഇതിലേക്കു കുരുമുളകു പൊടി മുളകു പൊടി ആവശ്യത്തിന് ഉപ്പ് ആട്ട പൊടി എന്നിവ കൂടി മിക്സ് ചെയ്തു വയ്ക്കുക. ഇനി ചിക്കൻ ഓരോ പീസായി എടുത്ത് ഈ ഒരു പൊടിയിൽ മുക്കിയ ശേഷം തണുത്ത വെള്ളത്തിൽ മുക്കി വീണ്ടും ഈയൊരു കോട്ടിങ്ങിന്റെ പൊടിയിൽ മുക്കുക. എന്നിട്ട് തിളച്ച എണ്ണയിലേക്ക് ഇട്ടു കൊടുത്ത് നന്നായി പൊരിച്ചു കോരുക. ആദ്യം ഹൈ ഫ്ലെയിമിൽ വയ്ക്കുകയും പിന്നീട് ലോ ഫ്ലെയിമിലേക്ക് മാറ്റി നന്നായി ചിക്കൻ ഉള്ളൊക്കെ വരെ പൊരിച്ചു പോരേണ്ടതാണ്.

korean style fried chicken recipe

    ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് ചൂടായ ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി സവാള എന്നിവ ഇട്ടു കൊടുത്തു നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് സോയാസോസ് ചില്ലി സോസ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇടിച്ച മുളകും കുരുമുളകു പൊടിയും കൂടി ചേർത്തു കൊടുത്ത് കൂടെ തന്നെ പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി ഇതിലേക്ക് ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മല്ലിയിലയും സ്പ്രിങ് ഒണിയനും കൂടി വിതറി കൊടുക്കുക.