Machinga Kitchen Tips : കുറച്ചു യൂസ്ഫുൾ ആയി കിച്ചൻ ടിപ്സ് നോക്കിയാലോ? കിച്ചനിൽ കാര്യങ്ങൾ ചെയ്യുമ്പോൾ അതൊക്കെ കുറച്ചു കൂടി സിമ്പിൾ ആയി ചെയ്യാൻ പറ്റിയ അടിപൊളി ടിപ്സ് ആണ് നമ്മൾ ഇവിടെ നോക്കുന്നത്. ചക്ക മുറിച്ചു കഴിയുമ്പോൾ ചക്ക മുറിക്കുന്നതിനു ഉപയോഗിക്കുന്ന കത്തി നിറച്ച് പശ ആയിരിക്കും. ഇത് കളയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇങ്ങനെയുള്ള കത്തിയിലെ പശ കളയാൻ ഇത് ഗ്യാസ് ഓണാക്കി അതിലേക്ക് വച്ച് കൊടുക്കുക. പിന്നീട് അത് കട്ടിയുള്ള പേപ്പർ അല്ലെങ്കിൽ തുണിയോ കൊണ്ട് തുടച്ചെടുത്തു കളഞ്ഞാൽ മതിയാകും.
പൊതുവേ എല്ലാവർക്കും ചേന കട്ട് ചെയ്യുമ്പോൾ കയ്യിൽ ചൊറിച്ചിൽ വരും. ഇങ്ങനെ വരാതിരിക്കാൻ കുറച്ചു മഞ്ഞൾപ്പൊടിയിൽ കുറച്ച് വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഇത് കയ്യിൽ തടവിയ ശേഷം മുറിച്ചാൽ മതി. ഇഡലിയൊക്കെ ഉണ്ടാക്കുന്ന സമയത്ത് വെള്ളത്തിൽ ഉഴുന്നു ഇടുന്നതിന്റെ കൂടെ തന്നെ കുറച്ച് ഉലുവ കൂടി ചേർത്തു ഇട്ടു കൊടുത്ത് മാവരച്ചാൽ നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡലി കിട്ടും. ഉലുവ ചേർത്ത് കൊടുത്ത് എന്നു കരുതി ഉലുവയുടെ ടേസ്റ്റ് ഒന്നും വരുന്നതല്ല.
വെളുത്തുള്ളി നന്നാക്കിയ ശേഷം അതിന്റെ നടുഭാഗത്തുള്ള ആ ഒരു നട്ട് വീട്ടിൽ കടല, പരിപ്പ് അങ്ങനെയുള്ള ധാന്യങ്ങൾ ഒക്കെ കുപ്പിയിലാക്കി വെക്കുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്താൽ ഒരു തരത്തിലുള്ള പ്രാണിയും ആ ഒരു കുപ്പിയിലേക്ക് വരില്ല. പൊട്ടിച്ച ചെറിയ പാക്കറ്റ് ഷാംപൂ, സോപ്പുപൊടി ഇതൊക്കെ നമ്മൾ ഉപയോഗിച്ചു കഴിഞ്ഞു ബാക്കിയുള്ളത് വെക്കുമ്പോൾ അത് ചരിഞ്ഞു വീണു പോകാതിരിക്കാൻ അടിഭാഗത്ത് തുണിയിൽ കുത്തുന്ന ക്ലിപ്പ് ഉപയോഗിച്ച് അറ്റാച്ച് ചെയ്തു കൊടുത്തു കഴിഞ്ഞാൽ ഇത് സ്ട്രൈറ്റ് ആയി തന്നെ ഇരുന്നോളും.
വായിപ്പുണ്ണ് മാറാൻ കുറച്ച് മോര് എടുത്ത് അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ശേഷം കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഇതു വായിൽ രണ്ടുമൂന്നുവട്ടം പിടിച്ചാൽ മതിയാകും വായ്പുണ്ണ് എല്ലാം പെട്ടെന്ന് മാറിക്കോളും. തെങ്ങിൽ നിന്ന് വീഴുന്ന ചെറിയ മച്ചിങ്ങ വച്ച് നമുക്ക് തലവേദന തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതിനായി തൊണ്ട് എല്ലാം കളഞ്ഞ ശേഷം അതിന്റെ നടു ഭാഗത്തേക്ക് കുരുമുളക് വച്ചു കൊടുക്കുക. ശേഷം ഇത് ഒരു കല്ലിലിട്ട് ഉരച്ചെടുത്ത് അത് തലവേദന വരുമ്പോൾ തലയിൽ പുരട്ടിയാൽ വളരെ പെട്ടെന്ന് തന്നെ തലവേദനയിൽ നിന്ന് ആശ്വാസം കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Machinga Kitchen Tips Credit : Ansi’s Vlog