മാങ്ങ ഇനി വർഷങ്ങളോളം കാത്ത് സൂക്ഷിക്കാം. Mango thira recipe

പഴുത്ത മാങ്ങ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല.മാങ്ങ ഉണ്ടാവുന്ന കാലം ആയാൽ പിന്നെ എല്ലാം വീടുകളിലും മാങ്ങ കൊണ്ടുള്ള പല പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. കുട്ടികൾക്ക് മാങ്ങ കാലം വളരെ സന്തോഷം ഉളളതാണ്,  പല പല മാങ്ങകൾ നമ്മുടെ നാട്ടിൽ കിട്ടാറുണ്ട്. മാങ്ങയുടെ രുചി അറിയണമെങ്കിൽ വീണ്ടും അടുത്ത് മാങ്ങക്കാലം ആവുന്നത് വരെ കാത്തിരിക്കുക

എന്നത് പ്രയാസമാണ്പഴുത്ത മാങ്ങയുടെ രുചി എല്ലാം കാലത്തും അറിയണമെങ്കിൽ മാങ്ങ ഉണ്ടാകുന്ന സമയം ഇത് സൂക്ഷിച്ച് വെക്കണം,  ഇങ്ങനെ കുറേ കാലം സൂക്ഷിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനു വേണ്ടി കുറച്ച് മാങ്ങ എടുക്കുക.പഴുത്ത മാങ്ങയുടെ തൊലി കളഞ്ഞ് അതിന്റെ ഉൾഭാഗം മാത്രം പാത്രത്തിലേക്ക് ഇടുക. ഇനി ഇത് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇത് മധുരമുള്ള മാങ്ങ ആണ്. നന്നായി അരച്ച് എടുക്കുക.

ഒരു നോൺസ്റ്റിക് പാൻ എടുത്ത് മാങ്ങയുടെ പൾപ്പ് അതിലേക്ക് ഒഴിക്കുക, ഇത് നല്ലവണ്ണം വറ്റിച്ച് എടുക്കുക, ഒരു പാട് തീ കൂട്ടി വെക്കേണ്ട.ഇത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യമായ പഞ്ചസാര ചേർക്കുക.ഇതിലേക്ക് കുറച്ച് നാരങ്ങനീര് ഉപ്പ് ചേർക്കാം.

ഇത് നന്നായി കുറുകി വന്നാൽ ഇത് നന്നായി ഇളക്കുക.ഒരു പ്ലേറ്റ് എടുക്കുക അതിലേക്ക് കുറച്ച് സൺ ഫ്ലവർ ഓയിൽ തടവുക. ഇനി പ്ലേറ്റിലേക്ക് മാങ്ങയുടെ പൾപ്പ് അധികം കട്ടി ഇല്ലാതെ ഒഴിക്കുക, പച്ചമാങ്ങ വെച്ചും ഇത് ചെയ്യാം. കട്ടി കുറച്ച് ഉണ്ടാക്കിയാൽ പെട്ടന്ന് ഉണങ്ങും.നല്ല വെയിലത്ത് ഉണക്കാൻ വെക്കുക.ഇത് ഉണങ്ങിയ ശേഷം ഒരു കത്തി വെച്ച് ചെറുതായി ഇളക്കി എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ നല്ല രുചിയും മണവും ആണ്ഇത് ഒന്ന് റോൾ ചെയ്യ്ത് എടുത്താൽ നല്ല ഭംഗി ആണ്,   ഇത് കട്ട് ചെയ്തും കഴിക്കാം,  നല്ല മധുരവും പുളിയും ഉള്ള ടേസ്റ്റ് ആണ് ഇതിന്.

Mango thira recipe
Comments (0)
Add Comment