വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! Masala Filled Paratha Recipe
എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി എന്ത് ഉണ്ടാക്കണമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാനായി കൂടുതൽ വീടുകളിലും ഇഡ്ഡലിയും, ദോശയും തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ എളുപ്പത്തിൽ ഹെൽത്തിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബാറ്റർ ഉണ്ടാക്കിയെടുക്കണം.
Ingredients:
For the Dough:
- Whole wheat flour: 2 cups
- Salt: 1 tsp
- Oil: 1 tbsp
- Water: As needed to knead into a smooth dough
For the Masala Filling:
- Boiled potatoes: 2-3 (medium-sized)
- Onion: 1 (finely chopped)
- Green chilies: 2 (finely chopped)
- Ginger: 1-inch piece (grated)
- Cumin seeds: ½ tsp
- Coriander powder: 1 tsp
- Garam masala: ½ tsp
- Turmeric powder: ¼ tsp
- Red chili powder: ½ tsp
- Cilantro (coriander leaves): 2 tbsp (finely chopped)
- Lemon juice: 1 tsp
- Salt: To taste
- Oil: 1 tbsp (for tempering)
അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള അത്രയും ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, വെള്ളവും ഒഴിച്ച് മാവ് കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. അടുത്തതായി പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത സവാളയും, പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കാം.
അതോടൊപ്പം തന്നെ അല്പം ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അടുത്തതായി മസാലക്കൂട്ടിലേക്ക് ആവശ്യമായ ഉപ്പും, എരുവിന് ആവശ്യമായ മുളകുപൊടിയും, ഗരം മസാല പൊടിയും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അവസാനം ഒരു ചെറിയ തക്കാളി കൂടി മസാല കൂട്ടിലേക്ക് അരിഞ്ഞിട്ട് ഒന്ന് കൂടി വഴറ്റിയെടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച മാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവെടുത്ത് ഒഴിക്കുക.
ദോശ തയ്യാറാക്കുന്ന രീതിയിലാണ് മാവ് പരത്തി എടുക്കേണ്ടത്. ശേഷം പലഹാരത്തിന്റെ നടുക്ക് ഭാഗത്തേക്ക് തയ്യാറാക്കി വച്ച മസാലക്കൂട്ടിൽ നിന്നും അല്പം ഫില്ലിങ്ങ്സ് എടുത്ത് സ്റ്റഫ് ചെയ്ത ശേഷം നാലുഭാഗവും മടക്കി എടുക്കുക. മുകളിലായി അല്പം എണ്ണയോ നെയ്യോ തൂവിക്കൊടുത്ത് ഇരുവശവും മറിച്ചിട്ട് പലഹാരം വാങ്ങി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ആയ റെസിപ്പി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.