കിടിലൻ ടേസ്റ്റിൽ മത്തി ഉപയോഗിച്ച് രുചികരമായ ഒരു വിഭവം തയ്യാറാക്കാം! Mathi Fish Curry in a Pressure Cooker
നമ്മുടെ നാട്ടിലെ വീടുകളിൽ മീനോ,ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ് എന്ന് തന്നെ വേണം പറയാൻ. പ്രത്യേകിച്ച് ചെറിയ മത്തിയുടെ സീസണായാൽ അത് ഉപയോഗിച്ച് കറിയും ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെറിയ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients:
- Mathi (sardines): 500 g (cleaned and washed)
- Shallots: 10-12 (finely chopped or sliced)
- Tomatoes: 2 medium (chopped)
- Garlic: 5-6 cloves (crushed)
- Ginger: 1-inch piece (crushed)
- Green chilies: 2-3 (slit)
- Curry leaves: 2 sprigs
- Tamarind pulp: 2 tbsp (soaked in warm water and extracted)
- Coconut oil: 2 tbsp
Spices:
- Turmeric powder: ½ tsp
- Red chili powder: 2 tsp
- Coriander powder: 2 tsp
- Fenugreek seeds: ½ tsp
- Salt: To taste
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കിലോ ചെറിയ മത്തി എടുത്ത് അത് നല്ല രീതിയിൽ ക്ലീൻ ചെയ്തു കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മുളകുപൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കഴുകി വൃത്തിയാക്കി വെച്ച മത്തിയിലേക്ക് ഈയൊരു അരപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു കുക്കർ എടുത്ത് അടുപ്പത്ത് വയ്ക്കുക.
കുക്കർ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ കൂടി ഒഴിച്ച് ഒന്ന് ചൂടാക്കി എടുക്കുക.ശേഷം ചെറിയ ഉള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തതും അല്പം കറിവേപ്പിലയും ഇട്ട് പച്ചമണം പോകുന്നതുവരെ വഴറ്റുക. അതിന്റെ മുകളിലേക്ക് അരപ്പു ചേർത്ത് വെച്ച മത്തി നിരത്തി കൊടുക്കാവുന്നതാണ്. ശേഷം മുകളിലായി ഒരു വാഴയുടെ ഇല കൂടി വച്ച് കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതുവരെ അടുപ്പിച്ചെടുക്കുക. കുക്കറിന്റെ ചൂട് പോയിക്കഴിഞ്ഞാൽ വാഴയില എടുത്ത് പുറത്തെടുത്ത ശേഷം ചൂടോടുകൂടി ഈയൊരു വിഭവം ചൊറിനൊപ്പം സെർവ് ചെയ്യാവുന്നതാണ്. സ്ഥിരമായി മത്തി ഉപയോഗിച്ച് ഒരേ രീതിയിലുള്ള വിഭവങ്ങൾ മാത്രം തയ്യാറാക്കുന്നവർക്ക് തീർച്ചയായും ഈ ഒരു റെസിപ്പി തയ്യാറാക്കി നോക്കാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.