മിക്സിയുടെ ഉള്ളിൽ പുഴുക്കൾ ഉണ്ടാക്കാറുണ്ട്. ഇത് പലർക്കും വിശ്വാസം വരാത്ത ഒരു കാര്യമാണ്എന്നാൽ നമ്മൾ മിക്സി ഉപയോഗിക്കുമ്പോൾ അതിലെ ഭക്ഷണം ഭാഗങ്ങൾ മിക്സിയുടെ അടിയിലേക്ക് ലീക്ക് ആവും. ഇത് കൊണ്ട് മിക്സിയുടെ ജാറിൽ ബാക്ടീരിയ വളരും, മിക്സിയുടെ മുകൾ ഭാഗം വളരെ എളുപ്പത്തിൽ അഴിക്കാം.
ഇത് കഴിക്കാതെ ക്ലീൻ ചെയ്യ്താൽ ഒരിക്കലും വൃത്തി ആവില്ല, ഇത് എങ്ങനെ അഴിക്കാം എന്ന് നോക്കാം, മിക്സിയുടെ മുകൾഭാഗം ആന്റി ക്ലോക്ക് വൈസിൽ തിരിച്ചാൽ ഇത് പെട്ടന്ന് അഴിക്കാം, എന്നാൽ ഇത് കഴിയാത്തവർ ഒരു കത്തി എടുക്കുക, മിക്സിയുടെ മുകളിൽ കാണുന്ന ഒരു ചതുരത്തിൽ ഉള്ള ഭാഗം കത്തി ഉപയോഗിച്ച് ഇളക്കി എടുക്കാം, ഇത്പോലെ രണ്ട് ഭാഗങ്ങൾ ഉണ്ട്, രണ്ടും ഇളക്കി എടുക്കുക, ഇനി ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ആ ഇളക്കി എടുത്ത ഭാഗത്ത് ഒന്ന് തട്ടി കൊടുത്താൽ ഇത് അഴിഞ്ഞ് കിട്ടും, മിക്സിയുടെ ഈ ഭാഗം കാണുമ്പോൾ തന്നെ മനസിലാവും എത്ര അഴുക്ക് ഉണ്ടെന്ന്, ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ ഒരു ലിക്വിഡ് തയ്യാറാക്കാം.
ഈ ലിക്വിഡ് തയ്യാറാക്കി മിക്സി നല്ല പുത്തൻ ആക്കാം, ഇതിനായി ഒരു പകുതി നാരങ്ങ എടുക്കുക, ഇത് പിഴിയുക ഇതിലേക്ക് ഒന്നര സ്പൂൺ ബേക്കിംഗ് സോഡ ഇടുക, ഇതിലേക്ക് മൂന്ന് സ്പൂൺ വിനാഗിരി ചേർക്കുക. ഇത് മിക്സ് ചെയ്യുക.ഇത് നന്നായി പൊങ്ങി വരും ഇനി ഇതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് ചേർക്കുക. ഒരു സ്പൂൺ വിം ചേർക്കാം, ഇനി ഈ ലിക്വിഡ് ഉപയോഗിച്ച് മിക്സിയുടെ എല്ലാം ഭാഗങ്ങളിലും നന്നായി വൃത്തിയാക്കുക,എല്ലാ അഴുക്കും പെട്ടന്ന് തന്നെ പോവുന്നു,
മിക്സി നല്ല പുതിയത് പോലെ ആവും, ഇനി ഇത് ഫിറ്റ് ചെയ്യണം, ഇതിനായി ഇളക്കിയെടുത്ത ഭാഗം മിക്സിയുടെ മുകളിൽ വെച്ച് ലെഫ്റ്റ് സൈഡിലേക്ക് തിരിക്കുക.ഇത് ലോക്ക് ആവും, മിക്സിയുടെ ജാർ വാഷർ എല്ലാം ഇങ്ങനെ ചെയ്യ്ത് വൃത്തിയാക്കി എടുക്കാം .