കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം! Mutta Puttu (Egg Puttu) Recipe

Mutta Puttu (Egg Puttu) Recipe മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പുട്ട്. അതുതന്നെ പല രീതികളിലും പല പൊടികൾ ഉപയോഗപ്പെടുത്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി അധികമാരും ട്രൈ ചെയ്തു നോക്കാത്ത ഒരു കിടിലൻ മുട്ട പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

For the Puttu:

  • Rice flour (puttu podi): 2 cups
  • Grated coconut: 1 cup
  • Salt: To taste
  • Water: As needed

For the Egg Masala:

  • Eggs: 4
  • Onion: 1 medium (finely chopped)
  • Green chilies: 2 (finely chopped)
  • Ginger: ½ tsp (finely chopped)
  • Turmeric powder: ¼ tsp
  • Pepper powder: ½ tsp
  • Curry leaves: 1 sprig
  • Salt: To taste
  • Oil: 1 tbsp

ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് സാധാരണ തയ്യാറാക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുത്ത് അത് നല്ലതുപോലെ പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകും,വറ്റൽമുളകും പൊട്ടിച്ചെടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും എരിവിന് ആവശ്യമായ പച്ചമുളകും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. Mutta Puttu (Egg Puttu) Recipeപിന്നീട് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല എന്നിവ ഉള്ളിയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു തക്കാളി കൂടി അതിലേക്ക് ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പൊട്ടിച്ചു വച്ച മുട്ടയുടെ മിക്സു കൂടി മസാലക്കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം പൊടിച്ചു വച്ച പുട്ടുകൂടി മുട്ടയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി അല്പം മല്ലിയില കൂടി പുട്ടിന്റെ മുകളിലായി തൂവിയശേഷം ചൂടോടു കൂടി തന്നെ മുട്ട പുട്ട് സെർവ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് ഈയൊരു മുട്ട പുട്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mutta Puttu (Egg Puttu) Recipe