പയർ ചെടിയിലെ ഉറുമ്പിനെ ഇങ്ങനെ ഈസിയായി തുരത്താം! ഉറുമ്പിനെ അകറ്റാന്‍ ഒരു അടിപൊളി വിദ്യ.!! | Natural Ways to Get Rid of Ants from Plants

How to get rid of ants from plants : പയർകൃഷി എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണല്ലോ. പയറിൽ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. പയർ കൃഷി യിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പയർ ചെടിയിൽ ഉണ്ടാകുന്ന ഉറുമ്പുകളുടെ ശല്യം. പയർ പൂവിടുന്ന സമയത്ത് ഇതു പോലെത്തെ ഉറുമ്പുകളുടെ ശല്യം ഒരുപാട് ഉണ്ടാകാറുണ്ട്.

പൂവിന്റെ ഉള്ളിൽ ഉണ്ടാകുന്ന മധുരം കഴിക്കുവാൻ ആയിട്ടാണ് ഈ ഉറുമ്പുകൾ വരുന്നത്. ഇങ്ങനെ ഉണ്ടാകുന്ന മധുരം ഉറുമ്പുകൾ തിന്നാൽ പൂവ് കൊഴിഞ്ഞു പോകുന്നതാണ്. ഇതൊന്നും പയർ ആവുകയുമില്ല. ഇവയെ തുരത്താനായി വേണ്ടത് വിനാഗിരി ആണ്. അടുത്തതായി വേണ്ടത് കുറച്ച് ഡിഷ് വാഷ് ഉം പിന്നെ കുറച്ച് വെള്ളവും ആണ്. മൂന്നു അടപ്പ് വിനാഗിരി

ഒരു കുപ്പിയിൽ ഒഴിച്ചതിനു ശേഷം കുറച്ച് ഡിഷ് വാഷ് കൂടി കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിനായി ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് ഹാൻഡ് വാഷ് എന്തും ഉപയോഗിക്കാവുന്നതാണ്. ശേഷം കുപ്പി നിറയുന്നതു വരെ വെള്ളം ഒഴിച്ചു കൊടുക്കുക. വിനാഗിരിയോ ഡിഷ് വാഷോ കൂടിയതു കൊണ്ട് ചെടികൾക്ക് ഒന്നും സംഭവിക്കില്ല. വെള്ളം ഒഴിച്ച് അതിനുശേഷം

അടപ്പു കൊണ്ട് മൂടി നന്നായി ഒന്ന് കുലുക്കി മിക്സ് ചെയ്തു എടുക്കുക. പയർ ചെടികളിൽ ഉണ്ടാവുന്ന ഉറുമ്പുകളെ മാത്രമല്ല വെണ്ടയിൽ അല്ലെങ്കിൽ വഴുതനയിൽ ഒക്കെ ഉണ്ടാകുന്ന ഉറുമ്പുകൾക്കും ലായനി തളിച്ചു കൊടുക്കാവുന്നതാണ്. എത്രത്തോളം പയർകൃഷി ചെയ്യുന്നുണ്ടോ അത്രത്തോളം അളവിൽ നമുക്ക് ലായനി കൂടുതൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. Video credit : Farming World

https://aea4db0fc877889d448860892f8423b1.safeframe.googlesyndication.com/safeframe/1-0-44/html/container.html?n=0