ഓവനും വേണ്ട ബീറ്ററും വേണ്ട ചീനച്ചട്ടിയിൽ ഒരു അടിപൊളി കേക്ക്; ബേക്കറി രുചിയിൽ സോഫ്റ്റ്‌ സ്പോഞ്ച് കേക്ക്.!! | No Oven, No Cooker Simple Sponge Cake Recipe | Soft & Fluffy

No Oven No Cooker Simple Sponge Cake Recipe : വളരെ സിമ്പിൾ ആയ ഒരു കേക്കിന്റെ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ഓവനിലോ അല്ലെങ്കിൽ കുക്കറിലോ ഒക്കെയാണ് കേക്ക് ബേക്ക് ചെയ്തെടുക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ ഒരു ചെറിയ ചീനച്ചട്ടി ഉപയോഗിച്ചാണ് കേക്ക് ബേക്ക് ചെയ്തെടുക്കാൻ വേണ്ടി പോകുന്നത്.

Ingredients:

  • 1 cup All-Purpose Flour (Maida)
  • ½ cup Sugar (powdered)
  • ½ cup Milk (room temperature)
  • ¼ cup Oil or Melted Butter
  • 1 tsp Baking Powder
  • ½ tsp Baking Soda
  • 1 tsp Vanilla Essence
  • 1 tbsp Lemon Juice or Vinegar (for softness)
  • A pinch of Salt

ഈ റെസിപ്പി നിങ്ങൾക്ക് ഓവൻ ഉപയോഗിച്ചോ അല്ലെങ്കിൽ കുക്കർ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പക്ഷെ ഒരു ചെറിയ ചീനച്ചട്ടിയിൽ തയ്യാറാക്കി എടുക്കുമ്പോൾ നല്ലപോലെ ചൂട് പിടിച്ച് കേക്ക് നന്നായി മൊരിഞ്ഞ് കിട്ടും. അലുമിനിയത്തിന്റെ കുഞ്ഞ് ചീനച്ചട്ടിയിൽ രുചികരമായ കേക്ക് ബേക്ക് ചെയ്‌തെടുക്കാം. Ingredients : –

പഞ്ചസാര പൊടിച്ചത് – 3/4 കപ്പ്മുട്ട – 2സൺഫ്ലവർ ഓയിൽ – 1/4 കപ്പ്മൈദ – 1 കപ്പ്ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺബേക്കിംഗ് സോഡ – 1/2 ടീസ്പൂൺപാൽ – 2 ടേബിൾ സ്പൂൺ

ആദ്യമായി നമ്മൾ കേക്ക് മിക്സ് തയ്യാറാക്കുന്നതിനായി ഒരു വലിയ ബൗൾ എടുക്കണം. നമ്മൾ 250 Ml കപ്പിൽ ആണ് എല്ലാ അളവുകളും എടുക്കുന്നത്. ആദ്യമായി മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര ഈ ബൗളിലേക്ക് ചേർക്കണം. പഞ്ചസാര മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ നല്ലപോലെ പൊടിഞ്ഞു കിട്ടും. എങ്കിൽ മാത്രമേ ഇത് നല്ലപോലെ മിക്സ് ആയി വരികയുള്ളൂ. ശേഷം ഇതിലേക്ക് രണ്ട് മുട്ട ചേർക്കണം. മുട്ട കഴിക്കാത്തവരാണ് എങ്കിൽ അര കപ്പ് പുളിയില്ലാത്ത തൈര് ചേർക്കാവുന്നതാണ്.

നമ്മളിവിടെ താറാവ് മുട്ടയാണ് ചേർക്കുന്നത്. കോഴിമുട്ടയും ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് കാൽ കപ്പ് സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് നല്ലപോലെ വിസ്‌ക് ഉപയോഗിച്ച് പഞ്ചസാര അലിഞ്ഞു ചേരുംവിധം മിക്സ് ചെയ്തെടുക്കാം. ഈ മിക്സ് ഒരു ലൈറ്റ് നിറമാകുന്നതുവരെ നന്നായി മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഇതിലേക്ക് ഒരു കപ്പ് മൈദപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും അര ടീസ്പൂൺ ബേക്കിംഗ് സോഡയും രണ്ട് നുള്ള് ഉപ്പും രണ്ട് നുള്ള് ഏലക്ക പൊടിയും അരിപ്പ ഉപയോഗിച്ച് അരിച്ച് ചേർക്കാം. ശേഷം എല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുക്കാം. ചെറിയൊരു ചീനച്ചട്ടി ഉണ്ടോ കയ്യിൽ നല്ല മൊരിഞ്ഞ കേക്ക് നിങ്ങളും തയ്യാറാക്കൂ. Video Credit : Mia kitchen