നാവിൽ കപ്പലോടും അടിപൊളി നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ! ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട്!! | North Indian Style Mango Pickle Recipe

North Indian Style Mango Pickle Recipe: സ്വാദിഷ്ടമായ നോർത്ത് ഇന്ത്യൻ അച്ചാർ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കാം. തീയും പുകയും വിനാഗിരിയും ഇല്ലാതെ തന്നെ ഇനി ഈ മാങ്ങാ അച്ചാർ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും. ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.

  • മാങ്ങ – 1/2 കിലോ
  • കടുക് – 2.1/2 ടേബിൾ സ്പൂൺ
  • പെരുംജീരകം – 1 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം – 2 ടേബിൾ സ്പൂൺ
  • ഉണക്ക മുളക് – 5 എണ്ണം
  • ഉലുവ – 1. 1/2 ടീ സ്പൂൺ
  • അയമോദഗം – 1 ടീ സ്പൂൺ
  • കടുകെണ്ണ – 1 കപ്പ്‌
  • കരിം ജീരകം – 3/4 ടീ സ്പൂൺ
  • കായം -1/4 ടീ സ്പൂൺ
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി – 1. 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മാങ്ങ ഇടത്തരം കഷ്ണങ്ങളാക്കി മുറിച് ഒരു പാത്രത്തിൽ കോട്ടൺ തുണി വിരിച് അതിന്റെ മുകളിയായി നിരത്തി വെക്കുക. ഇത് ഒരു 4 മണിക്കൂർ വരെ എങ്കിലും നല്ല വെയിലുള്ള ഭാഗത്ത് വെച്ച് ഒന്ന് ഒണക്കുക. മാങ്ങ മുറിച്ചതിന് ശേഷം മുകളിൽ ഉണ്ടാവുന്ന വെള്ളം പോകുവാൻ വേണ്ടിയാണിത്. ഒരു പാനിൽ കടുക്, പെരുംജീരകം, ചെറിയ ജീരകം, ഉണക്ക മുളക്, ഉലുവ എന്നിവയിട്ട ശേഷം അടുപ്പിൽ വെച്ച് നേരിയ ചൂടാക്കി എടുക്കുക. ഇത് ഒരു മിക്സി ജാറിൽ ഇട്ട് തരിയോടുകൂടി പൊടിച്ചു എടുത്ത് മാറ്റി വെക്കുക. കടുകെണ്ണ ഒരു പാനിൽ ഒഴിച് ചൂടാക്കി വെക്കുക.
  • ഒരു ചില്ലിന്റെ പാത്രത്തിൽ അയമോദഗവും, കരിംജീരകവും, കായ പൊടിയും, മുളക് പൊടിയും, മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ചു മാറ്റി വെച്ച കൂട്ടും കൂടി ഇട്ട് ആവശ്യാനുസരണം കുറച്ച് ചൂടറിയാ കടുകെണ്ണയും കൂടി ഒഴിച് നന്നായി യോജിപ്പിചെടുടുക്കുക. ശേഷം അച്ചാർ ഒരു 5 ദിവസം വരെ അടച്ചു വെക്കുക. എല്ലാ ദിവസവും ഒന്ന് ഇളക്കി കൊടുക്കുകയും വേണം. 5 ദിവസത്തിന് ശേഷം അച്ചാർ നല്ല രീതിയിൽ മസാല ഒകെ പിടിച് കഴിക്കേണ്ട പാകമാവും. North Indian Style Mango Pickle Recipe Credit: Jaya’s Recipes
  • https://youtu.be/9FoE6U85V4Q
North Indian Style Mango Pickle Recipe
Comments (0)
Add Comment